വീണ്ടും ദുരഭിമാനക്കൊല; കീഴ്ജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി

ഹൈദരാബാദ്: സ​ഹ​പാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വൈ​ഷ്ണ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണു തിങ്കളാഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ല്‍​വാ​സി​ക​ളാ​ണ് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തിയത്. വൈ​ഷ്ണ​വി​യു​ടെ പി​താ​വ് വെ​ങ്ക റെ​ഡ്ഡി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന ധാരണയില്‍ യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈഷ്ണവി ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

അതേസമയം ഇതിനെ ചൊല്ലി പെണ്‍കുട്ടിയും പിതാവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം ഉണ്ടായെന്നും പ്രകോപിതനായ വെങ്കയ്യ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്‍റെ വിശദീകരണം.

പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടേത് സാധാരണ മരണ മരണമായാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തുടര്‍ന്നു നടത്തിയ ഫോറന്‍സിക് പരിശോധനകളില്‍ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കൊലപാതകത്തില്‍ പിതാവ് വെങ്കയ്യ കുറ്റ സമ്മതം നടത്തി.

 

prp

Related posts

Leave a Reply

*