വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം

ലണ്ടന്‍: വിജയ് മല്യയെ  ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. 14 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പുകേസില്‍ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിയും.

2016 മാര്‍ച്ച് 16നാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനാകാതെയാണ് മല്യ രാജ്യം വിട്ടത്. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു.

prp

Related posts

Leave a Reply

*