വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം

ലണ്ടന്‍: വിജയ് മല്യയെ  ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. 14 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പുകേസില്‍ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിയും. 2016 മാര്‍ച്ച് 16നാണ് […]

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.

വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കും

ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും. മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നെങ്കിലും അതിനു കാലതാമസം നേരിടുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. കോടതിവിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി ഉത്തരവ് ലണ്ടനിലെ ആഭ്യന്തരമന്ത്രിയെ ഏല്‍പ്പിച്ചു. അദ്ദേഹം കൈമാറാന്‍ നിര്‍ദ്ദേശിച്ചാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. എന്നാല്‍ ആ 14 ദിവസത്തിനുള്ളില്‍ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ സാധിക്കും. കിങ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി 17 ബാങ്കുകളുടെ […]

മല്യയുടെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യംവിട്ട് ലണ്ടനില്‍ അഭയം തേടിയ വിവാദ ബിസിനസുകാരന്‍ വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ […]

ഇന്ത്യന്‍ ജയിലുകളിലെ എലിയും പാറ്റയും പാമ്പും ജീവനു ഭീഷണിയുണ്ടാക്കുമെന്ന് വിജയ് മല്യ

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ.  ഇന്ത്യയിലെ എല്ലാ ജയിലുകളും ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്‍റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ […]

വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസ്; ലണ്ടന്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും

ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നും മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നും ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്  കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. അതേസമയം, […]