നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:  വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട  വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് അറസ്റ്റിലാകുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ യു.കെ ഇന്ത്യയ്‌ക്കു കൈമാറും. ഉത്തരവിനെതിരെ നീരവിന് അപ്പീല്‍ പോകാന്‍ സാധിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനും ആവശ്യമായ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പരും നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

prp

Related posts

Leave a Reply

*