ആരാധകര്‍ കാത്തിരുന്ന വിവാഹ തീയ്യതി പുറത്ത് വിട്ട് പേളി; വൈറലായി ക്ഷണക്കത്ത്

അവതാരികയായും നടി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. എന്നാല്‍ പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു.

അതേ സമയം പരിപാടിക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ പുറത്തു വിട്ടതോടെ താര വിവാഹം ഉടന്‍ ഉണ്ടെന്ന് ആരാധകര്‍ മനസിലാക്കി. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹത്തിന്‍റെ ക്ഷണക്കത്ത് പുറത്ത് വിട്ടിരിക്കുകയാണ് പേളി. മെയ് 5, 8 തീയ്യതികളിലാണ് ഇവരുടെ വിവാഹം.

View this post on Instagram

🌸 @srinish_aravind 🌸 . . 🧿

A post shared by Pearle Maaney (@pearlemaany) on

prp

Related posts

Leave a Reply

*