ടെലിബ്രാന്‍ഡ് ഷോ അല്ല; ഇത് വേറെ ലെവല്‍ കല്യാണം വിളി- video viral

കൊച്ചി: കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകള്‍. പല വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള ഇത്തരം വീഡിയോകള്‍ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

അത്തരത്തിലൊന്നായിരുന്നു ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ മോഡല്‍ രീതിയിലൊരുക്കിയ സേവ് ദി ഡേറ്റ് വീഡിയോ. അതിലൊക്കെ നിന്നും തികച്ചും വ്യത്യസ്തതയുള്ള ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

ഈ സേവ് ദി ഡേറ്റ് വീഡിയോ കാണുന്ന ആര്‍ക്കും ഇത് ഒരു കല്യാണം വിളിയാണെന്ന് ആദ്യപകുതി കഴിയുമ്പോള്‍ പോലും മനസിലാകില്ല എന്നതാണ് ഒരു വസ്തുത. ടെലിബ്രാന്‍റ് ഷോ വീഡിയോകളുടെ മാതൃകയിലാണ് ഈ സേവ് ദ ഡേറ്റ് വീഡിയോയുടെ ചിത്രീകരണം.

"ഒരു മസ്തിഷ്ക പ്രക്ഷാളന" SAVE THE DATE

"ഒരു മസ്തിഷ്ക പ്രക്ഷാളന" SAVE THE DATE

Posted by Monastic Monkey on Saturday, January 12, 2019

ആദ്യം അവതാരകര്‍ വിവാഹത്തിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് വിവാഹിതരായവര്‍ അതിന്‍റെ അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇനിയും വിവാഹം കഴിക്കാത്തവരെ വിവാഹം കഴിക്കാനായി പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് കല്ല്യാണത്തിനുള്ള ക്ഷണവും.

‘മൊണാസ്റ്റിക് മങ്കി’ എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ ‘ അഡാര്‍ കല്ല്യാണം വിളി’ വന്നിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Related posts

Leave a Reply

*