ആരാധകര്‍ കാത്തിരുന്ന വിവാഹ തീയ്യതി പുറത്ത് വിട്ട് പേളി; വൈറലായി ക്ഷണക്കത്ത്

അവതാരികയായും നടി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. എന്നാല്‍ പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. അതേ സമയം പരിപാടിക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ പുറത്തു വിട്ടതോടെ താര വിവാഹം ഉടന്‍ ഉണ്ടെന്ന് ആരാധകര്‍ […]

വീട്ടുകാര്‍ സമ്മതിച്ചു, ഇനി വിവാഹം: വിവാഹത്തെ കുറിച്ച്‌ ശ്രീനിഷ്

ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു പേളിയായിരുന്നു ആദ്യം തന്‍റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്‍റെ  വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ […]

ഞാന്‍ ശരിക്കും ശ്രീനിയെ സ്‌നേഹിക്കുന്നു; തുറന്നുപറഞ്ഞ് പേളി- VIDEO

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകന്‍ സാബു മോനായിരുന്നു ഷോയിലെ വിജയി. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്. ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ ആരാധകര്‍ക്കു വേണ്ടി മാത്രമായി പ്രത്യക്ഷപ്പെട്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ […]

പേളിയുടെ അടുത്ത ലക്ഷ്യം ഷിയാസ്? ബിഗ്ബോസില്‍ നടക്കുന്നതെന്ത്…

വ്യത്യസ്തമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. പ്രണയവും സൗഹൃദവുമൊക്കെയായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും മാറ്റം വന്നിരിക്കുകയാണിപ്പോള്‍. ബിഗ് ബോസില്‍ പ്രണയം പൂവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ പ്രേക്ഷകരെല്ലാവരും പേളിക്കും ശ്രീനിക്കുമൊപ്പമായിരുന്നു. ഇവരുടെ ബന്ധത്തില്‍ സംശയവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ഇവര്‍ തങ്ങള്‍ പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പുകളുമായി ഇരുവീട്ടുകാരും രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് നല്‍കിയ രഹസ്യടാസ്‌ക്കാണ് ഇവരുടെ പ്രണയമെന്ന തരത്തിലുള്ള വാദഗതികള്‍ ഇതിനിടയില്‍ […]

‘പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ’: അനൂപ് ചന്ദ്രന്‍

എഴുപത് ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രന്‍ പുറത്തായത്. ഇനി 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്. ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വര്‍ഷം പോലെയാണ് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നുവെന്നും ഈ പാഠശാലയിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഞാനായി തന്നെ 70 ദിവസം […]