‘പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ’: അനൂപ് ചന്ദ്രന്‍

എഴുപത് ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രന്‍ പുറത്തായത്. ഇനി 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്.

ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വര്‍ഷം പോലെയാണ് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നുവെന്നും ഈ പാഠശാലയിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഞാനായി തന്നെ 70 ദിവസം ബിഗ്ബോസ് ഹൗസില്‍ നില്‍ക്കാന്‍ ശ്രമിച്ചെന്നും അനൂപ് വ്യക്തമാക്കി.

ഒരു പാട് മികച്ച സൗഹൃദങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. പുറത്തു വന്നതേടെ അതൊക്കെ മിസ്സാകും. ബിഗ് ബോസ് ഒരു മത്സരമാണ്. അവിടെ കളിക്കാന്‍ വന്നവരാണ് കുടുതല്‍ പേരും. എന്നാല്‍ ഞാനൊരു കളിക്കാരനല്ല. കളിയ്ക്കുന്നവര്‍ക്കായി ഗെയിം വിട്ട് കൊടുത്തതിനു ശേഷം ഞാന്‍ അവിടെ നിന്ന് പോരുകയായിരുന്നു.

പേളി ശ്രീനീഷ് വിവാഹത്തിനെ കുറിച്ച്‌ തനിയ്ക്ക് നല്ല ആശങ്കയുണ്ടെന്നും അനൂപ് പറയുകയുണ്ടായി. തീയും വെള്ളവും ചേരുന്നതു പോലെ രണ്ട് വ്യത്യസ്ത സ്വഭാവത്തിലുളള രണ്ടു പേരാണ് ഒന്നിക്കാന്‍ പോകുന്നത്. മോസ്റ്റ് മോഡേണായ പെണ്‍കുട്ടിയും അതിന്‍റെ വിപരീതമായ ഒരു ചെറുപ്പക്കാനുമാണ്. അവരുടെ ജീവിതത്തെ കുറിച്ച്‌ അവര്‍ തന്നെ ചിന്തിച്ച്‌ ഒരു തീരുമാനത്തിലെത്തട്ടെ എന്നും ഇതൊരു നല്ല ബന്ധമായി തീരാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

prp

Related posts

Leave a Reply

*