നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:  വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട  വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് അറസ്റ്റിലാകുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ […]

നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് ആര്‍ഭാഢ ജീവിതം; താമസിക്കുന്ന ഫ്ലാറ്റിന്‍റെ മാസ വാടക 15ലക്ഷം

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദി ലണ്ടനില്‍ ആര്‍ഭാഢ ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്‍റര്‍ പോയിന്‍റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്‍റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ […]

ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേസ്; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ഡ​ല്‍​ഹി കോട​തി​ ജാ​മ്യം അനുവദിച്ചു . ജ​നു​വ​രി 19 വ​രെയാണ് ജാ​മ്യം അ​നു​വ​ദി​ച്ചിരിക്കുന്നത് . സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അന്വേഷണം നടത്തിയ ര​ണ്ടു കേ​സു​ക​ളി​ലാ​ണ് ലാ​ലു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ചത്. എന്നാല്‍, കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു​വി​ന് പുറത്തിറങ്ങാന്‍ കഴിയില്ല . കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേസുമായി ബന്ധപ്പെട്ട് റാ​ഞ്ചി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇദ്ദേഹത്തെ വീഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിലൂടെയാണ് പ്ര​ത്യേ​ക ജ​ഡ്ജി അ​രു​ണ്‍ ഭ​ര​ദ്വാ​ജി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. ജ​നു​വ​രി […]

വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കും

ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും. മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നെങ്കിലും അതിനു കാലതാമസം നേരിടുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. കോടതിവിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി ഉത്തരവ് ലണ്ടനിലെ ആഭ്യന്തരമന്ത്രിയെ ഏല്‍പ്പിച്ചു. അദ്ദേഹം കൈമാറാന്‍ നിര്‍ദ്ദേശിച്ചാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. എന്നാല്‍ ആ 14 ദിവസത്തിനുള്ളില്‍ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ സാധിക്കും. കിങ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി 17 ബാങ്കുകളുടെ […]

കുട്ടനാട് വായ്പാ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ച്‌ ചൊവ്വാഴ്ചയാണ് ഫാദര്‍ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.ആകെ 12 കേസുകളാണ് പീലിയാനിക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍സിപി നേതാവ് അഡ്വ. റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരം […]

108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം

ജയ്‌പൂര്‍: 108 ആംബുലന്‍സ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ കേസില്‍ ആരോപണവിധേയരായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്, പിസിസി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. രാജസ്ഥാനിലെ 108 ആംബുലന്‍സ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വയലാര്‍ […]

നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ ബെല്‍ജിയം സര്‍ക്കാര്‍

സിറ്റി ഓഫ് ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. നീരവിന്‍റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ […]

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദിന് ഏഴുവര്‍ഷം തടവും പിഴയും

റാഞ്ചി: കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസുകളില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ലാലുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസില്‍ ലാലു […]

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം; നാ​ലാം കേ​സി​ലും ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​രന്‍

റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം കേ​സി​ലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു. കേ​സി​ല്‍ കോ​ട​തി പിന്നിട് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കും. നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ദും​ക ട്ര​ഷ​റി​യി​ല്‍​നി​ന്ന് 3.13 കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു. ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം […]

ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. […]