കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം; നാ​ലാം കേ​സി​ലും ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​രന്‍

റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം കേ​സി​ലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു. കേ​സി​ല്‍ കോ​ട​തി പിന്നിട് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കും.

നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ദും​ക ട്ര​ഷ​റി​യി​ല്‍​നി​ന്ന് 3.13 കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു.

ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേര്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസില്‍ ലാലുവിന് അഞ്ചരവര്‍ഷവും രണ്ടാം കേസില്‍ മൂന്നരവര്‍ഷവും മൂന്നാം കേസില്‍ അഞ്ചുവര്‍ഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണ് ശിക്ഷിച്ചിട്ടുള്ളത്.

prp

Related posts

Leave a Reply

*