പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലാലുവിന് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. മുന്‍ ആര്‍ജെഡി ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രില്‍ 18ന് ഇവരുടെ വിവാഹം […]
Tag: FODDER SCAM
കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദിന് ഏഴുവര്‍ഷം തടവും പിഴയും
റാഞ്ചി: കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസുകളില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ലാലുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസില്‍ ലാലു […]
കാലിത്തീറ്റ കുംഭകോണം; നാലാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസില്‍ കോടതി പിന്നിട് ശിക്ഷ പ്രഖ്യാപിക്കും. നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ദുംക ട്രഷറിയില്‍നിന്ന് 3.13 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു. ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം […]


