‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും: കൊല്ലപ്പെട്ട സൈനികന്‍റെ പിതാവ്

ബീഹാര്‍: ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം”- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശി രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. […]

അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം: ഒളിവിലായിരുന്ന വനിത മന്ത്രി കീഴടങ്ങി

ബിഹാര്‍: നിതിഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വര്‍മ കീഴടങ്ങി. പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം നടന്ന സംഭവത്തില്‍ കേസ് നേരിടുന്ന മന്ത്രി ഒളിവിലായിരുന്നു. ബേഗുസാരായിലെ കോടതിയിലാണ് കീഴടങ്ങിയത്. അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലേക്ക് ഏതാനും സഹായികള്‍ക്കൊപ്പം ഓട്ടോയിലാണ് ഇവരെത്തിയത്. കോടതി പരിസരത്തേക്കു കടന്നതും ഇവര്‍ക്ക് ബോധക്ഷയം സംഭവിച്ചു. തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്‍കി കോടതിമുറിയിലേക്കു കൊണ്ടു പോയി. മഞ്ജു വര്‍മയെ പിടികൂടാനാകാത്തതിന്‍റെ പേരില്‍ ബിഹാര്‍ സര്‍ക്കാരിനെയും പോലീസിനെയും സുപ്രീംകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നവംബര്‍ 27 നു […]

എട്ടു ദിവസം പ്രായമായ കുഞ്ഞിനെ എലി കടിച്ചു കൊന്നു

ബീഹാര്‍: എട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് എലി കടിച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഈ സംഭവം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും. സംഭവം നടന്നത് ബീഹാറിലെ ധര്‍ബംഗ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. ആശുപത്രിയിലെ ശിശുപരിപാലന വാര്‍ഡില്‍ അഡ്മിറ്റായിരുന്ന എട്ടുദിവസം മാത്രം പ്രായമായ കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരണപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മധുപനി ജില്ലയിലെ നിജ്ര ഗ്രാമത്തിലെ ദമ്പതികളുടെ മകനാണ് എലിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ വിഷമതകളില്‍ ഈ ദുര്‍വിധിയുണ്ടായത്. എട്ട് ദിവസം മുമ്പ് […]

കശ്മീരിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ബീഹാറില്‍ മറ്റൊരു പീഡനകഥ കൂടി

പട്ന: പട്നയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂരപീഡനം. കാശ്മീരില്‍ ആസിഫ ബാനുവെന്ന എട്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു ക്രൂരപീഡനത്തിന്‍റെ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ മെറസ് മിയാന്‍ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുട്ടിയേയും കൂട്ടി മെറസ് മിയാന്‍ അടുത്തുള്ള കുടിലില്‍ എത്തി അവിടെ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മാവന്‍ […]

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം; നാ​ലാം കേ​സി​ലും ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​രന്‍

റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം കേ​സി​ലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു. കേ​സി​ല്‍ കോ​ട​തി പിന്നിട് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കും. നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ദും​ക ട്ര​ഷ​റി​യി​ല്‍​നി​ന്ന് 3.13 കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു. ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം […]

ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ച്‌ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍-VIDEO

അരാരിയ: ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ചു സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റിലായി. ഇവരെ ബിഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പാക്കിസ്ഥാനോട് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. വിഡിയോ വൈറലായതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

ബി.ജെ.പി നേതാവിന്‍റെ വാഹനമിടിച്ച്‌ 9 കുട്ടികള്‍ മരിച്ചു

പാറ്റ്ന: ബീഹാറില്‍ ബി.ജെ.പി നേതാവ് ഓടിച്ച വാഹനമിടിച്ച്‌ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഒമ്പത് കുട്ടികള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ മുസാഫര്‍നഗര്‍ ജില്ലയില്‍  കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.  മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്കൂളിന് മുന്നിലെ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവ് ഓടിച്ചിരുന്ന വാഹനം കുട്ടികളെ ഇടിക്കുന്നത്.  അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പത് പേര്‍ മരിച്ചു. ഇയാള്‍ മദ്യലഹരിയിലാണ് കുട്ടികള്‍ക്ക് നേരെ വാഹനമോടിച്ച്‌ കയറ്റിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അതേസമയം, […]

കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ല; ഭിക്ഷാടനത്തിനിറങ്ങി വീട്ടമ്മ

പട്ന: ബിഹാറില്‍ വ്യത്യസ്തമായ കാരണവുമായി വീട്ടമ്മയുടെ ഭിക്ഷാടനം. സുപൌള്‍ ജില്ലയിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണം സ്വരൂപിക്കാനായി ഭിക്ഷയെടുത്തത്. വിധവയായ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. നിത്യവൃത്തിക്കായി കൂലിപ്പണിക്കുപോകുന്ന തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്ക്കെത്തിയത്. കക്കൂസ് നിര്‍മിക്കാന്‍ സഹായം ആവശ്യപ്പെട്ട് അമിന ബ്ലോക്ക് അധികൃതരെ കണ്ടെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് പണം യാചിച്ച്‌ ഇറങ്ങിയതെന്ന് ആമിന പറഞ്ഞു. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി […]

പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ 5 തൊഴിലാളികള്‍ മരിച്ചു

പട്ന: ബിഹാറില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു. ഗോപാല്‍ഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലിന്‍റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ബോയിലര്‍ അപകടാവസ്ഥയില്‍ ആണെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉടമ അവഗണിക്കുകയായിരുന്നുവെന്ന് മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം  പരിക്കറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി സൂപ്രണ്ട് […]

മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗര്‍ഭിണി! അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ബീഹാര്‍: വയര്‍ ക്രമാതീതമായി വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജിലെ  ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്നാല്‍ സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ ഞെട്ടി. കുഞ്ഞിന്‍റെ ഉള്ളില്‍ മറ്റൊരു കുഞ്ഞു ജീവനായിരുന്നു. ഈ കുഞ്ഞിന്‍റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. പാരസൈറ്റ് ട്വിന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് […]