പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ 5 തൊഴിലാളികള്‍ മരിച്ചു

പട്ന: ബിഹാറില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു. ഗോപാല്‍ഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലിന്‍റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ബോയിലര്‍ അപകടാവസ്ഥയില്‍ ആണെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉടമ അവഗണിക്കുകയായിരുന്നുവെന്ന് മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം  പരിക്കറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി സൂപ്രണ്ട് ശശികാന്ത് മിശ്ര വ്യക്തമാക്കി. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. അപകടം നടക്കുമ്പോള്‍ ഏകദേശം നൂറോളം തൊഴിലാളികള്‍ മില്ലിനകത്തുണ്ടായിരുന്നുവെന്നും ഇപ്പോഴും നിരവധി തൊഴിലാളികള്‍ മില്ലിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നുമാണ്  റിപ്പോര്‍ട്ട്.

 

 

prp

Related posts

Leave a Reply

*