2ജി സ്പെക്‌ട്രം കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും കോടതി  വെറുതേ വിട്ടു.

മു​​ന്‍ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും രാ​​ജ്യ​​സ​​ഭ എം.​​പി​​യു​​മാ​​യ ക​​നി​​മൊ​​ഴി, മു​​ന്‍ ടെ​​ലി​​കോം സെ​​ക്ര​​ട്ട​​റി സി​​ദ്ധാ​​ര്‍​​ഥ ബ​​റു​​വ, ബോ​​ളി​​വു​​ഡ്​ നി​​ര്‍​​മാ​​താ​​വ്​ ക​​രീം മൊ​​റാ​​നി, വ്യ​​വ​​സാ​​യി ഷാ​​ഹി​​ദ്​ ബ​​ല്‍​​വ, അ​​നി​​ല്‍ അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ന്‍​​സ്​ ഗ്രൂ​​പ്പിന്‍റെ മു​​ന്‍ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ര്‍ ഗൗ​​തം ഡോ​​ഷി തു​​ട​​ങ്ങി​​യ​​വ​​രെയാണ് വെറുതെ വിട്ടത്.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്‌ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍, 122 ടുജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

 

 

prp

Related posts

Leave a Reply

*