‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’; ഷുഹൈബിനെതിരെ കൊലവിളി നടത്തിയത് രണ്ടാഴ്ച മുന്‍പ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്ബ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തില്‍ ആണ് സിപിഐഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ കൊലവിളി നടത്തിയത്. ‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു മുദ്രാവാക്യം.മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണു സംഭവം. സുഹൃത്തിന്‍റെ തട്ടുകടയില്‍ […]

2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നു; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ […]

2ജി സ്പെക്‌ട്രം കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും കോടതി  വെറുതേ വിട്ടു. മു​​ന്‍ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും രാ​​ജ്യ​​സ​​ഭ എം.​​പി​​യു​​മാ​​യ ക​​നി​​മൊ​​ഴി, മു​​ന്‍ ടെ​​ലി​​കോം സെ​​ക്ര​​ട്ട​​റി സി​​ദ്ധാ​​ര്‍​​ഥ ബ​​റു​​വ, ബോ​​ളി​​വു​​ഡ്​ നി​​ര്‍​​മാ​​താ​​വ്​ ക​​രീം മൊ​​റാ​​നി, വ്യ​​വ​​സാ​​യി ഷാ​​ഹി​​ദ്​ ബ​​ല്‍​​വ, അ​​നി​​ല്‍ അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ന്‍​​സ്​ ഗ്രൂ​​പ്പിന്‍റെ മു​​ന്‍ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ര്‍ ഗൗ​​തം ഡോ​​ഷി തു​​ട​​ങ്ങി​​യ​​വ​​രെയാണ് വെറുതെ വിട്ടത്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് […]

2 ജി സ്പെക്‌ട്രം അഴിമതി; നിര്‍ണ്ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ  2 ജി സ്പെക്‌ട്രം അഴിമതിക്കേസിന്‍റെ വിധി ഇന്ന്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ സ്വകാര്യ ടെലികോം കമ്പനികളുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. മൂന്ന് കേസുകളിലാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. മന്ത്രി രാജയുടെയും ഡി.എം.കെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ […]

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണമാണ്​ രാഹുലി​​ന്‍റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ്​ സൂചനകള്‍. നവംബര്‍ 30 നകം രാഹുല്‍ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച്‌​ രണ്ട്​ ദിവസത്തിനകം തീരുമാനമാകും.രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നു​. ഒക്​ടോബര്‍ 31ന്​ മുമ്പ്​ രാഹുല്‍ അധ്യക്ഷനാവുമെന്നായിരുന്നു വാര്‍ത്തകള്‍. കോണ്‍ഗ്രസി​​ന്‍റെ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ […]

അഞ്ച് വര്‍ഷത്തിനിടെ വ്യവസായികളില്‍ നിന്നും ബിജെപിക്ക് ലഭിച്ച സംഭാവന 705.81 കോടി രൂപ

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് കമ്ബനികളില്‍ നിന്ന് കോടികള്‍ സംഭാവനയായി ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ അസോസിയോഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ദേശീയ പാര്‍ട്ടികള്‍ അഞ്ച് വര്‍ഷത്തിനിടെ 956.77 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി പറയുന്നു. ഇതില്‍ ഭൂരിഭാഗവും (705.81കോടി) ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് എത്തിയിരിക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള സംഭാവനകളാണ് സംഘടന പരിശോധിച്ചത്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം മാത്രം 2987 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കി. അതേസമയം 167 സ്ഥാപനങ്ങളില്‍ […]

അരുണാചലില്‍ സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചു

ഗവര്‍ണറുടെ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അരുണാചല്‍ പ്രദേശില്‍ പുനഃസ്ഥാപിച്ചു. കേന്ദ്രംഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്.

കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് ബംഗാള്‍ ഇനി ഭരിക്കുക: രാഹുല്‍

കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് പശ്ചിമബംഗാളില്‍ വരാനിരിക്കുന്നതെന്ന്  രാഹുല്‍ ഗാന്ധി. കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയില്‍, മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം.