കുണ്ടറയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കുണ്ടറയില്‍ ഇന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബലാല്‍സംഗത്തിന് ഇരയായി മരിച്ച പത്തുവയസുകാരിയുടെ കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുക്കളെയും സമീപവാസികളെയും ഒരു ദിവസത്തിലധികം ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു വിവരവും ലഭിച്ചില്ല.  കേസ് അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ കൊല്ലം റൂറല്‍ എസ്പി രാജി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*