മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്. അതേസമയം കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചില്‍ എത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. കാസര്‍കോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്‍റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്. കമറുദ്ദീന്‍ ഹര്‍ത്താലിന് […]

മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.  189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് […]

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ […]

ദേശീയ പണിമുടക്ക് ദിനങ്ങള്‍ ആകസ്മിക അവധിയായി കാണാം; ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷട്രേഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച്‌ കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. ആ ദിവസങ്ങളിലെ അവധി ആകസ്മിക അവധിയായി കാണാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസങ്ങളിലെ അവധി നിയമവിധേയമാകും. സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ […]

ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് സംഭാവനയില്ല; നിലപാട് കടുപ്പിച്ച്‌ വ്യവസായ സംഘടനകള്‍

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗമാണ് നിലപാടെടുത്തത്. ഇക്കാര്യം അറിയിക്കാനായി മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കാണാനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കൊച്ചിയില്‍ യോഗം സംഘടിപ്പിത്. […]

പണിമുടക്കും ഹര്‍ത്താലും ഒരു മണിക്കൂറായി ചുരുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും ഇത് സംബന്ധിച്ച്‌ കത്ത് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ വാടക, […]

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക്; ഹര്‍ത്താല്‍ നടത്തുന്നത് ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. […]

ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി

കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ത്താലിന് എതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടപെടുന്നതിന് പരിമിതിയുണ്ട്. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി പറഞ്ഞു. […]

ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തൊണ്ണൂറ്റിയേഴ്  ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിന്‍റെ വിശദാംശങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്‌പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വളരെകുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. എന്നാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് […]