ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്‍റെ​​ മകന്‍ ശ്രീജിത്താണ് (26) ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍വച്ച്‌ തിങ്കളാഴ്ച വൈകുന്നേരം ആറിനു മ​​​രി​​​ച്ച​​​ത്. ഇതില്‍ പ്രതിഷേധിച്ചാണ് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ […]

ദളിത്‌ സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ഇതിനിടെ  കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനടക്കം ഒന്‍പത് പേരാണ് പൊലീസിന്‍റെ കരുതല്‍ തടങ്കലിലുള്ളത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  കടകള്‍ അടഞ്ഞുകിടക്കുകയാണ്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ കണ്ണൂര്‍, കാലിക്കറ്റ്‌, ആരോഗ്യസര്‍വ്വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ […]

ഹര്‍ത്താലിനോട് സഹകരിക്കില്ല; മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങും

തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. രണ്ടാം തീയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെയില്‍ വീണ്ടും വരുന്ന ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും അന്ന് സാധാരണ […]

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി,പട്ടികവര്‍ഗ്ഗനിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാകും സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്

മഹാരാഷ്ട്രയില്‍ സംഘര്‍ഷം; ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

മുംബൈ:  മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്. കിഴക്കന്‍ മുംബൈയില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യ സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ല്‍ വ​​​​​​​​​ന്‍​​​​​​​​തോ​​​​​​​​തി​​​​​​​​ല്‍ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നെ […]

മൂന്നാറില്‍ ഹര്‍ത്താലിനിടെ അക്രമം

മൂന്നാര്‍: കയ്യേറ്റ​​ങ്ങ​​ള്‍​​ക്കെ​​തി​രെ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്‌ സിപിഎമ്മിന്‍റെ  നേതൃത്വത്തില്‍ മൂ​​ന്നാ​​ര്‍ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പ​​ള്ളി​​വാ​​സ​​ല്‍, മൂ​​ന്നാ​​ര്‍, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ല്‍, ശാ​​ന്ത​​ന്‍പാറ, മ​​റ​​യൂ​​ര്‍, കാ​​ന്ത​​ല്ലൂ​​ര്‍, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ല്‍ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണ് ഹ​​ര്‍​​ത്താ​​ല്‍. ഇതിനിടെ മൂന്നാറിലെ വിവിധയിടങ്ങളില്‍ പരക്കെ അക്രമം നടന്നു.  വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്. സംഭവം കണ്ടിട്ടും  പൊലീസ് […]

മൂന്നാറില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മൂന്നാറില്‍ റവന്യൂ-വനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്‍റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ആധാരം. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റെ  നേതൃത്വത്തില്‍ സിപിഐയെ […]