അനന്തുവിനെ മര്‍ദ്ദിച്ച്‌ കൊന്ന ആര്‍എസ്‌എസുകാരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

ആലപ്പുഴ വയലാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച്‌ കൊന്ന കേസില്‍ കസ്റ്റഡിയിലുള്ള ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് ചോദ്യം ചെയ്യലിലൂടെ മനസിലായി. കസ്റ്റഡിയിലുള്ള പ്രതികളില്‍ പലര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംഭവത്തില്‍  പ്രതിഷേധിച്ച്‌ എല്‍ ഡി എഫും യു ഡി എഫും ഇന്ന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

prp

Related posts

Leave a Reply

*