തര്‍ക്കം ഇനി വേണ്ട തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ആര്‍എസ്എസ്‌

തിരുവനന്തപുരം: തർക്കങ്ങൾ മുമ്പോട്ട് പോയാല്‍ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് ആർഎസ്എസ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്‍റെ പേരിൽ ആർഎസ്എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്. ബിജെപി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ മണ്ഡലം എന്നതിനാൽ ഇപ്പോഴത്തെ തർക്കം ലഭിക്കേണ്ടുന്ന വോട്ടിനെ ബാധിക്കും. പ്രശ്നം നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആർഎസ്എസ് […]

തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണം; നിലപാട് അറിയിച്ച് ആര്‍എസ്എസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്‍റെതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. പത്തനംതിട്ടയ്ക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളയ്ക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന് ഉറപ്പിച്ച […]

മോഹന്‍ലാല്‍,സുരേഷ് ഗോപി, ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്‌എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്‌എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്‌എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്‌എസ് നിലപാട്. മോഹന്‍ലാലിനെ ബിജെപി […]

നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം: 2 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കുടശനാട് കരയോഗ കെട്ടിടത്തിലും സ്‌കൂളിലുമാണ് നവംബര്‍ 7 ന് കരിങ്കൊടി ഉയര്‍ത്തിയത്. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിരുന്നു. നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്‌എസ് കരയോഗ […]

‘കുമ്മനത്തെ കേരളത്തില്‍ വേണം’; മടക്കികൊണ്ടുവരാന്‍ നീക്കം ശക്തമാക്കി ആര്‍എസ്എസ്

കൊച്ചി: ശബരിമല സമരം ചൂടുപിടിപ്പിക്കാന്‍ കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തെരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

പി. മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ഓടെ ബോംബേറുണ്ടായിരിക്കുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്‍റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ […]

അയ്യപ്പ ഭക്തന് നേരെയുണ്ടായ പോലീസ് അതിക്രമം; ഫോട്ടോഷൂട്ടിലെ നായകനെ പോലീസ് പൊക്കി

ആലപ്പു‍ഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാ‍ഴ്മ ചെമ്പകപ്പളളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് […]

യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ല, പക്ഷേ ആചാരങ്ങള്‍ പാലിക്കണം: ആര്‍എസ്എസ്

മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍. എസ്. എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. ശബരിമല കേസില്‍ വിധി വരുന്നതിന് മുന്‍പ് ശബരിമല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍. എസ്. എസ് നിലപാട്. എന്നാല്‍ ശബരിമല വിധിയെ […]

ആശുപത്രിയിലെ കിടക്കവിരികളില്‍ വരെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച്‌ ആര്‍എസ്‌എസ്

തലശ്ശേരി: കിടക്കവിരികളിലും തലയിണകളിലും വരെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയാണ് ആര്‍എസ്‌എസ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവീകരിച്ച വാര്‍ഡില്‍ ഡിവൈഎഫ്‌ഐ സംഭാവന ചെയ്ത സാധനങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐസിയു എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച്‌ നവീകരിച്ചപ്പോള്‍ തലശ്ശേരി ബ്ലോക്കിന്‍റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഡിവൈഎഫ്‌ഐ എന്ന് പേര് നല്‍കിയത് രോഗികള്‍ക്ക് മുന്നില്‍ ആളാകാനാണെന്ന് പറഞ്ഞാണ് ബിജെപി […]

ആര്‍എസ്‌എസിന്‍റെ ചടങ്ങിലേയ്ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേയ്ക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബര്‍ 17നും 19നും ഇടയ്ക്ക് നടക്കുന്ന പരിപാടിയില്‍ രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് സൂചന. സെപ്തംബര്‍ 17ന് നരേന്ദ്ര മോദിയുടെ ജന്മദിനമാണ് അതുകൊണ്ട് തന്നെ അന്ന് ക്ഷണിക്കാനാണ് സാധ്യത.  ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടി ‘ഭാവിയിലെ ഇന്ത്യ’ എന്ന വിഷയത്തിലുള്ളതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ ഭാഗവതിനെ ചോദ്യം […]