ആശുപത്രിയിലെ കിടക്കവിരികളില്‍ വരെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച്‌ ആര്‍എസ്‌എസ്

തലശ്ശേരി: കിടക്കവിരികളിലും തലയിണകളിലും വരെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയാണ് ആര്‍എസ്‌എസ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവീകരിച്ച വാര്‍ഡില്‍ ഡിവൈഎഫ്‌ഐ സംഭാവന ചെയ്ത സാധനങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐസിയു എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച്‌ നവീകരിച്ചപ്പോള്‍ തലശ്ശേരി ബ്ലോക്കിന്‍റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു.

എന്നാല്‍ അവര്‍ ഡിവൈഎഫ്‌ഐ എന്ന് പേര് നല്‍കിയത് രോഗികള്‍ക്ക് മുന്നില്‍ ആളാകാനാണെന്ന് പറഞ്ഞാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ടവര്‍ വന്ന് കിടക്കേണ്ട വിരിയില്‍ എന്തിന് പേര് പതിപ്പിച്ചെന്ന മുടന്തന്‍ ചോദ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന വസ്തുക്കളില്‍ പേരുകളോ ചിഹ്നങ്ങളോ പാടില്ലെന്ന് ആശുപത്രി വികസനസമിതി തീരുമാനിച്ചിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ഇതിനിടയില്‍ നവീകരണ ഉദ്ഘാടനം നടത്തിയതിന്‍റെ ശിലാഫലകം സ്ഥാപിച്ചതിലും വിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയകെട്ടിടം ഉദ്ഘാടനം ചെയ്‌തെന്ന് തെറ്റ് ധരിപ്പിക്കുന്ന രീതിയില്‍ ഫലകത്തിലെഴുതിയതാണ് പ്രതിപക്ഷപാര്‍ട്ടികളെ പിണക്കിയത്.

prp

Related posts

Leave a Reply

*