തലശ്ശേരിയില്‍ ബിജെപി ഓഫീസിന്‌ സമീപം ഒളിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടി; 3 പേര്‍ക്ക് പരിക്ക്

തലശേരി: ജൂബിലി റോഡ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട് കരിക്കുളത്തില്‍വീട്ടില്‍ പ്രവീണ്‍(33), വേളം കുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീക്ക്(34) എന്നിവരെ ഗുരുതരപരിക്കോടെ തലശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്‍റെ മൂക്കിന്‍റെ ഒരുഭാഗം അറ്റുപോയി. കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. എംജി റോഡിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ പട്ടാപ്പകലുണ്ടായ സ്‌ഫോടനം നഗരത്തെ നടുക്കുന്നതായി. […]

കുടുംബ വഴക്ക്; മകന് പിന്നാലെ അമ്മയും ആ​ത്മ​ഹ​ത്യ ചെയ്തു

ത​ല​ശേ​രി: കുടുംബ വഴക്കില്‍ മനംനൊന്ത് മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ള്‍ റോ​ഡി​ല്‍ ഹ​ര്‍​ഷ നി​വാ​സി​ല്‍ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​(45) ആണ് മകന്‍റെ മരണം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇന്ന് പു​ല​ര്‍​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പറമ്പി​ലെ കി​ണ​റ്റി​ല്‍ ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്താണ് പതിനെട്ടുകാരനായ ബി​ന്ദു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ന്‍ രാ​ജ് വീ​ട്ടി​നു​ള്ളി​ല്‍ […]

തലശ്ശേരിയില്‍ വീടിന്‍റെ ജനല്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

തലശേരി: തലശ്ശേരി ചേറ്റംകുന്നില്‍ വീടിന്‍റെ ജനല്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്‍റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 24ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം മനസിലായത്. കിടപ്പുമുറിയുടെ ജനല്‍കമ്പി തകര്‍ത്താണ് അകത്ത് കടന്നത്. കവര്‍ച്ചാ സംഘം അലമാര കുത്തിപ്പൊളിച്ച്‌ സ്വര്‍ണം കവരുകയായിരുന്നു. തലശേരി ടൗണ്‍ […]

കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ് മലയാളി ദമ്പതികള്‍ മരിച്ചു

ത​ല​ശേ​രി: കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ട്ര​ക്കിംഗിനിടെ സെ​ല്‍​ഫി​യെ​ടു​ക്കുമ്പോ​ള്‍ മലയാളി ദമ്പ​തി​ക​ള്‍ കൊ​ക്ക​യി​ല്‍ വീ​ണു മ​രി​ച്ചു. ക​തി​രൂ​ര്‍ ശ്രേ​യ​സ് ആശുപത്രി ഉ​ട​മ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ​ന്‍-​ഡോ.സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​വു​ക്കം വീ​ട്ടി​ല്‍ വി​ഷ്ണു (29) ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം​ യൂ​ണി​യ​ന്‍ ക്ല​ബി​നു സ​മീ​പ​ത്തെ രാ​മ  ​മൂര്‍​ത്തി-​ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മീ​നാ​ക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്. ചെ​ങ്ങ​ന്നൂ​രി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഇ​രു​വ​രും […]

നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തലശ്ശേരിയിൽ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ആണ് തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. […]

ആശുപത്രിയിലെ കിടക്കവിരികളില്‍ വരെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച്‌ ആര്‍എസ്‌എസ്

തലശ്ശേരി: കിടക്കവിരികളിലും തലയിണകളിലും വരെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയാണ് ആര്‍എസ്‌എസ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവീകരിച്ച വാര്‍ഡില്‍ ഡിവൈഎഫ്‌ഐ സംഭാവന ചെയ്ത സാധനങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐസിയു എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച്‌ നവീകരിച്ചപ്പോള്‍ തലശ്ശേരി ബ്ലോക്കിന്‍റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഡിവൈഎഫ്‌ഐ എന്ന് പേര് നല്‍കിയത് രോഗികള്‍ക്ക് മുന്നില്‍ ആളാകാനാണെന്ന് പറഞ്ഞാണ് ബിജെപി […]

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

വയനാട്: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. നടേശ്​ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഒാഫീസ്​ സൂപ്രണ്ടായിരുന്നു. ​ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്ബില്‍ റോയി മരിച്ചിരുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്.