കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

വയനാട്: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്.

ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. നടേശ്​ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഒാഫീസ്​ സൂപ്രണ്ടായിരുന്നു. ​

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്ബില്‍ റോയി മരിച്ചിരുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്.

 

 

 

 

prp

Related posts

Leave a Reply

*