കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കും. 1565 കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരാണ് ജോലി നഷ്ടമാകുമെന്ന ഭീഷണി നേരിടുന്നത്. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷമുള്ളതിനാല്‍ ബസോടിച്ചു നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇക്കാര്യം രേഖാമൂലം എംപാനല്‍ ഡ്രൈവര്‍മാര്‍ കോര്‍പ്പറേഷനെ അറിയിച്ചു. അവധിക്കു […]

തി​രു​വ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ല്‍ അ​ഴു​കി​യ മൃ​ത​ദേ​ഹം

തിരുവല്ല: തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

നികുതി അടച്ചില്ല; 3 കെഎസ്‌ആര്‍ടിസി സ്കാനിയ ബസ്സുകള്‍ ആര്‍ടിഒ പിടിച്ചെടുത്തു

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ്സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള ബംഗളരൂ സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി റദ്ദാക്കി. മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. രണ്ട് ബംഗളൂരു സര്‍വീസുകളും ഒരു മൂകാംബിക സര്‍വീസുമാണ് റദ്ദാക്കിയത്. മൂന്ന് ബസ്സിലെയും മുഴുവന്‍ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തതാണ്. പെട്ടന്നുളള റദ്ദാക്കല്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ കെഎസ്‌ആര്‍ടിസി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. പത്തു ബസ്സുകളാണ് അഞ്ച് വര്‍ഷത്തേക്കായി കെഎസ്‌ആര്‍ടിസി വാടകയ്‌ക്കെടുത്തത്. […]

കെഎസ്‌ആര്‍ടിസി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

കാസര്‍ഗോഡ്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ എംഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡ് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കെഎസ്ആര്‍ടിസിയോട് നടപടി ആവശ്യപ്പെട്ടത്. കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിന് കാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സി.യുടെ കല്യാണവണ്ടി വീണ്ടും ഓടിത്തുടങ്ങും; 7 കണ്ടക്ടര്‍മാര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍

ചെറുതോണി: കെ.എസ്.ആര്‍.ടി.സി.യുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് വിണ്ടും ഓടി തുടങ്ങിയത്. ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന ഏഴുപേര്‍ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നാണ്. അതോടെ നാട്ടുകാരിട്ട പേരാണ് കല്യാണവണ്ടി. 2002ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നത്. 16 വര്‍ഷം മുമ്പാണ് […]

കെഎസ്‌ആര്‍ടിസി പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്ത് മണിയോടെ ചീഫ് ഓഫീസിലെത്തിയാകും സ്ഥാനം ഏറ്റെടുക്കുക. അതേ സമയം സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ ദിനേശിന്‍റെ പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് ദീര്‍ഘകാല പദ്ധതികളാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ പുതിയ എംഡിക്ക് സമയം കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളി സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള നടപടികള്‍ ഇദ്ദേഹം […]

കെ എസ് ആര്‍ ടി സി എം. ഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം: തച്ചങ്കരി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ തുറന്നടിച്ച് ടോമിന്‍ തച്ചങ്കരി. തീരുമാനത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമാണ്. തന്നെ മാറ്റാന്‍ ബോര്‍ഡിലെ രണ്ട് പേര്‍ ആവശ്യപ്പെട്ടു. യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയെന്നും തച്ചങ്കരി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്കാലത്തെയും ശാപമാണ് യൂണിയനിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയെ കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയത്. ട്രേഡ് യൂണിയനുകള്‍ അല്ലെങ്കില്‍ കെ […]

ടോമിന്‍ തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും യൂണിയനുകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരിഷ്‌കരണ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണപ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച മാസം വരെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് […]

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റി. എം.ഡി. സ്ഥാനത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി ദിനേശിനെ നിയമിച്ചു. തച്ചങ്കരി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിജിപിയായി തുടരും. പി.എച്ച്.കുര്യന്‍വിരമിക്കുന്ന ഒഴിവിലേക്ക് ഡോ.വി. വേണുവിനെ റവന്യൂ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബി.എസ്. തിരുമേനിയാണ് പുതിയ ഡിപിഐ. ഉഷാ ടൈറ്റസിന് ഊര്‍ജം പരിസ്ഥിതി വകുപ്പുകളുടെയും എ.ജയതിലകിന് വനം, വന്യജീവി വകുപ്പിന്‍റെയും ബിശ്വനാഥ് സിന്‍ഹക്ക് പൊതു ഭരണത്തിന്‍റെയും അധികചുമതല നല്‍കി. വി. ആര്‍. പ്രോംകുമാറാണ് പുതിയ ഹയര്‍സെക്കന്‍ഡറി […]

കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്കരണം

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം. ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പ്പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ഓഫീസ് ജോലികളില്‍ നിന്ന് മാറ്റി ഉത്തരവിറങ്ങി. ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ചെയ്യും. ബസ് സ്റ്റേഷനുകളിലെ എഴുത്തുകുത്ത് ജോലികളും, അനൗണ്‍സ്മെന്‍റെുമൊക്കെയായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനി പുറത്തിറങ്ങാം. സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങാതെ ഓഫീസിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് എംഡി ടോമിന്‍ തച്ചങ്കരി ഇത് സംബന്ധിച്ചുള്ള ഉത്തരവില്‍ കുറ്റപ്പെടുത്തുന്നത്. ഇനി മുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്നങ്ങള്‍ എന്നിവ പരിശോധിച്ചും […]