കെ എസ് ആര്‍ ടി സി എം. ഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം: തച്ചങ്കരി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ തുറന്നടിച്ച് ടോമിന്‍ തച്ചങ്കരി. തീരുമാനത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമാണ്. തന്നെ മാറ്റാന്‍ ബോര്‍ഡിലെ രണ്ട് പേര്‍ ആവശ്യപ്പെട്ടു. യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയെന്നും തച്ചങ്കരി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്കാലത്തെയും ശാപമാണ് യൂണിയനിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയെ കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയത്.

ട്രേഡ് യൂണിയനുകള്‍ അല്ലെങ്കില്‍ കെ എസ് ആര്‍ ടി സി എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമേ നിലനില്‍ക്കൂ. അധികാരമേറ്റ അന്ന് മുതല്‍ നടത്തുന്ന പരിഷ്‌കരണ നടപടികളെ ട്രേഡ് യൂണിയനുകള്‍ എതിര്‍ത്തിരുന്നു. ഓരോ ഘട്ടത്തിലും യൂണിയനിസത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നു. അതാണ് എന്‍റെ മാനേജ്‌മെന്‍റ് സ്‌റ്റൈല്‍.

യൂണിനുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന ഘട്ടത്തിലാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആ സാഹചര്യത്തിലും സര്‍ക്കാര്‍ കൂടെ നിന്നിരുന്നു. അവസാനം യൂണിയനുകള്‍ ഒന്നടങ്കം രംഗത്തെത്തിയതും യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയതും മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതും സ്ഥാനമാറ്റത്തിന് കാരണമായി. എന്നാല്‍ താന്‍ നടത്തിയ പരിഷ്‌കരണങ്ങളുടെ ക്രെഡിറ്റ് തനിക്കും സര്‍ക്കാരിനും അവകാശപ്പെട്ടതാണെന്നും തച്ചങ്കരി പറഞ്ഞു.

prp

Related posts

Leave a Reply

*