‘പേരന്‍പ് കണ്ടു, മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍’; സണ്ണി വെയ്ന്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം പേരന്‍പ് റിലീസ് ദിവസം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പെന്ന് സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ ബോയ്’’ സണ്ണി വെയ്ന്‍ എഫ്ബിയില്‍ കുറിച്ചു.

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപത്രങ്ങളിലൊന്നാണ്. സാധനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെയും കഥയാണ് പേരമ്പിലൂടെ അവതരിപ്പിക്കുന്നത്. ടാസ്‌കി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പേരന്‍പ് നേരത്തേ ഗോവന്‍ ചലച്ചിത്രമേളയിലും വലിയ കയ്യടി നേടിയിരുന്നു. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് പോലും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അഭിപ്രായപ്പെട്ടത്.

 

prp

Related posts

Leave a Reply

*