സണ്ണി വെയ്ന്‍ വിവാഹിതനായി

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിന്‍റെ ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കു വെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ […]

‘പേരന്‍പ് കണ്ടു, മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍’; സണ്ണി വെയ്ന്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം പേരന്‍പ് റിലീസ് ദിവസം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പെന്ന് സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ ബോയ്’’ സണ്ണി വെയ്ന്‍ എഫ്ബിയില്‍ കുറിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപത്രങ്ങളിലൊന്നാണ്. സാധനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. സ്പാസ്റ്റിക് പരാലിസിസ് എന്ന […]

സണ്ണി വെയ്ന്‍ നായകനാകുന്ന ‘പോക്കിരി സൈമണിലെ സൂപ്പര്‍ഹിറ്റ് ഗാനം- video

കെ. അമ്പാടിയുടെ തിരക്കഥയില്‍ ജിജോ ആന്‍റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് ‘പോക്കിരി സൈമണ്‍ – ഒരു കടുത്ത ആരാധകന്‍റെ കഥ’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ സച്ചിന്‍ വാര്യര്‍ ആലപിച്ച ‘പുള്ളിമാനെ…’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഹരിനാരായണന്‍റെതാണ് വരികള്‍.   പാലഭിഷേകവും കട്ട് ഔട്ടുകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ആഘോഷമാകുന്ന സാധാരണക്കാരന്‍റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. വിജയ് […]