മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. യഥാര്‍ഥ മനുഷ്യനാണ് […]

പേരന്‍പിലെ പിതാവിനെ പോലെയാണ് താനുമെന്ന് തുറന്ന് പറഞ്ഞ് ഒരു പിതാവ്; നിര്‍വ്വികാരമായ പോസ്റ്റ്‌

സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ചിത്രം. പേരന്‍പിനെ കുറിച്ച്‌ നിരവധി പേരാണ് റിവ്യു എഴുതിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരച്ഛന്‍ ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് കണ്ണീരണിയിക്കും. കെവി അഷറഫ് എന്നയാള്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെ.വി അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ‘പേരന്‍പ് ‘ മലയാള , […]

ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്’; പേരന്‍പിന് വേറിട്ടൊരു റിവ്യൂ

നിരൂപകരുടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന് മുന്നേറുകയാണ് മമ്മൂട്ടിയുടെ ‘പേരന്‍പ്’. സോഷ്യല്‍ മീഡിയയുടെ വരവോടെ ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതല്‍ നിരൂപണങ്ങളാണ് ഇപ്പോള്‍ പേരന്‍പിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കണ്ടവര്‍ എല്ലാം റേറ്റ് ചെയ്യുന്നതില്‍ മത്സരിക്കുന്നു. പത്തില്‍ പത്ത് കൊടുത്താലും മതിയാകില്ലെന്ന് ചിലര്‍ പറയുന്നു. കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് പേരന്‍പും മമ്മൂട്ടിയും കാഴ്ചവെക്കുന്നത്. റിവ്യൂ പെരുമഴകള്‍ക്കിടയില്‍ വേറിട്ട രീതിയില്‍ ഒരു നിരൂപണമെഴുതി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സുജേഷ് ഹരി എന്ന യുവാവ്.  ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ […]

‘പേരന്‍പി’നും രക്ഷയില്ല; ചിത്രം തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റില്‍

മമ്മൂട്ടി ചിത്രം ‘പേരന്‍പും’ റിലീസ് ചെയ്ത അന്നു തന്നെ ചോര്‍ത്തി സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തുകയാണ് പൈറസി ഭീമന്‍മാരായ തമിഴ് റോക്കേഴ്സ്. ചിത്രത്തിന്‍റെ പൈറസി കോപ്പി തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ജനുവരി 31 നാണ് തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. ഫെബ്രുവരി ഒന്നിന് ചിത്രം കേരളത്തിലും റിലീസിനെത്തി. ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ‘പേരന്‍പി’ലെ അമുദവന്‍ എന്ന കഥാപാത്രം […]

‘പേരന്‍പ് കണ്ടു, മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍’; സണ്ണി വെയ്ന്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം പേരന്‍പ് റിലീസ് ദിവസം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പെന്ന് സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്‍റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ ബോയ്’’ സണ്ണി വെയ്ന്‍ എഫ്ബിയില്‍ കുറിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപത്രങ്ങളിലൊന്നാണ്. സാധനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. സ്പാസ്റ്റിക് പരാലിസിസ് എന്ന […]

‘ഷോട്ടിന് ശേഷവും മുഖം ശരിയായില്ല, എല്ലാവരും ഭയപ്പെട്ടു’: സാധന

റാം സംവിധാനം ചെയ്ത പേരന്‍പ് നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നാണ് പ്രീമിയര്‍ ഷോ കണ്ടവര്‍ പറയുന്നത്. മമ്മൂട്ടിയെ പോലെ വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രമായാണ് സാധന എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച മമ്മൂട്ടിയുടെ മകളായാണ് സാധന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടി നേടിക്കൊണ്ട് പേരന്‍പ് മുന്നേറുകയാണ്. ചിത്രത്തില്‍   അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ മുഖം കഥാപാത്രമായ പാപ്പായെപ്പോലെ കോടിപ്പോയെന്ന് സാധന ഓര്‍ക്കുന്നു. ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും […]

ചിത്രം കണ്ടിറങ്ങിയിട്ടും അതിലെ ഓരോ കഥാപാത്രങ്ങളും പിന്തുടരുന്നു’; പേരന്‍പിനെക്കുറിച്ച് ആശ ശരത്ത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ചിത്രമെന്നും കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും ആശാ ശരത് പറഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പേരന്‍പ്’…. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ. മമ്മൂക്കയെ കുറിച്ച് […]