‘പേരന്‍പി’നും രക്ഷയില്ല; ചിത്രം തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റില്‍

മമ്മൂട്ടി ചിത്രം ‘പേരന്‍പും’ റിലീസ് ചെയ്ത അന്നു തന്നെ ചോര്‍ത്തി സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തുകയാണ് പൈറസി ഭീമന്‍മാരായ തമിഴ് റോക്കേഴ്സ്. ചിത്രത്തിന്‍റെ പൈറസി കോപ്പി തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ജനുവരി 31 നാണ് തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. ഫെബ്രുവരി ഒന്നിന് ചിത്രം കേരളത്തിലും റിലീസിനെത്തി. ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ‘പേരന്‍പി’ലെ അമുദവന്‍ എന്ന കഥാപാത്രം എന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

വ്യാജ സോഫ്റ്റ്‌വെയറുകള്‍, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്‍റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍ നിന്നും സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി.

prp

Related posts

Leave a Reply

*