പൊലീസില്‍ വന്‍ അഴിച്ചുപണി; അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്.

പട്ടികയില്‍പ്പെട്ട എംആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതിനാല്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കി.

ഒഴിവാക്കിയവര്‍ക്കെതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.

dysp

prp

Related posts

Leave a Reply

*