കോടീശ്വരന്‍ പരിപാടിയില്‍ പ്രഖ്യാപിച്ച സഹായം സുരേഷ് ഗോപി നല്‍കിയില്ലെന്ന പരാതിയുമായി യുവതി

കൊച്ചി: രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവതി രംഗത്ത്. സൗമില നജീമാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സൗമില നജീമിന് എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച്‌ മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. ഇത് കോടീശ്വരന്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വരികയായിരുന്നു.

പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും യുവതി വ്യക്തമാക്കി. വാഗ്ദാനങ്ങളില്‍ വശംവദരാകാതിരിക്കുകയെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു.

prp

Related posts

Leave a Reply

*