അയ്യന്‍റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

തൃശ്ശൂര്‍: അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥന നടത്തി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.   ചട്ടലംഘനം നടത്തിയില്ലെന്ന വിശദീകരണമാണ്  സുരേഷ് ഗോപി  നൽകുകയെന്നാണ് വിവരം.

വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയപരിധി ഇന്ന് രാത്രിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ ദിവസമാണ് തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്.

എന്‍റെ അയ്യൻ..നമ്മുടെ അയ്യൻ..ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവനും അലയടിപ്പിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വിശദീകരണം ലഭിച്ചാൽ ജില്ലാ കളക്ടർ ഇത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് കൈമാറും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും തുടർ നടപടികൾ സ്വീകരിക്കുക.

prp

Related posts

Leave a Reply

*