കെ എസ് ആര്‍ ടി സി എം. ഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം: തച്ചങ്കരി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ തുറന്നടിച്ച് ടോമിന്‍ തച്ചങ്കരി. തീരുമാനത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമാണ്. തന്നെ മാറ്റാന്‍ ബോര്‍ഡിലെ രണ്ട് പേര്‍ ആവശ്യപ്പെട്ടു. യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയെന്നും തച്ചങ്കരി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്കാലത്തെയും ശാപമാണ് യൂണിയനിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയെ കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയത്. ട്രേഡ് യൂണിയനുകള്‍ അല്ലെങ്കില്‍ കെ […]

ടോമിന്‍ തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും യൂണിയനുകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരിഷ്‌കരണ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണപ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച മാസം വരെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് […]

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റി. എം.ഡി. സ്ഥാനത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി ദിനേശിനെ നിയമിച്ചു. തച്ചങ്കരി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിജിപിയായി തുടരും. പി.എച്ച്.കുര്യന്‍വിരമിക്കുന്ന ഒഴിവിലേക്ക് ഡോ.വി. വേണുവിനെ റവന്യൂ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബി.എസ്. തിരുമേനിയാണ് പുതിയ ഡിപിഐ. ഉഷാ ടൈറ്റസിന് ഊര്‍ജം പരിസ്ഥിതി വകുപ്പുകളുടെയും എ.ജയതിലകിന് വനം, വന്യജീവി വകുപ്പിന്‍റെയും ബിശ്വനാഥ് സിന്‍ഹക്ക് പൊതു ഭരണത്തിന്‍റെയും അധികചുമതല നല്‍കി. വി. ആര്‍. പ്രോംകുമാറാണ് പുതിയ ഹയര്‍സെക്കന്‍ഡറി […]

കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്കരണം

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം. ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പ്പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ഓഫീസ് ജോലികളില്‍ നിന്ന് മാറ്റി ഉത്തരവിറങ്ങി. ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ചെയ്യും. ബസ് സ്റ്റേഷനുകളിലെ എഴുത്തുകുത്ത് ജോലികളും, അനൗണ്‍സ്മെന്‍റെുമൊക്കെയായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനി പുറത്തിറങ്ങാം. സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങാതെ ഓഫീസിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് എംഡി ടോമിന്‍ തച്ചങ്കരി ഇത് സംബന്ധിച്ചുള്ള ഉത്തരവില്‍ കുറ്റപ്പെടുത്തുന്നത്. ഇനി മുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്നങ്ങള്‍ എന്നിവ പരിശോധിച്ചും […]

ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്’; കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബസ്സുകളുടെ പ്രതീകാത്മക റാലി. ‘ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്’ എന്ന അഭ്യര്‍ത്ഥനയുമായായിരുന്നു കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്സുകളും ജീവനക്കാരും വരിവരിയായി അണിനിരന്നത്. റാലി കെഎസ്ആര്‍ടിസി എം. ഡി ടോമിന്‍ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി തകര്‍ത്തത് കൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് തകര്‍ക്കുന്നതില്‍ കാര്യമില്ല. […]

കെ.എസ്.ആര്‍.ടി.സി അടുത്ത മാസം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അടുത്ത മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ […]

കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ ഇനി ടിക്കറ്റ്‌ എടുക്കേണ്ട

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ ഇനി യാത്ര ചെയ്യാം. ഇതിനായി പുതിയ സ്മാർട്ട് കാർഡുകൾ വരുന്നു. എ.ടി.എം കാർഡിന്‍റെ വലിപ്പത്തിലുള്ള കാർഡ് മൊബൈൽ സിമ്മിലെന്നപോലെ റീ‌ ചാർജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച് കാ‌ർഡിലെ പണംതീരും. 1000, 2000 രൂപയുടെ സ്മാർട്ട് കാർഡാണ് ഇറക്കുന്നത്. കാർഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ ഉരയ്ക്കുമ്പോൾ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓ‌ർഡിനറി ബസിലും സൂപ്പർഫാസ്റ്റിലുമൊക്കെ സ്മാർട്ട് കാർഡുമായി യാത്ര ചെയ്യാം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട്ടാണ് […]