കെഎസ്‌ആര്‍ടിസി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

കാസര്‍ഗോഡ്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ എംഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കെഎസ്ആര്‍ടിസിയോട് നടപടി ആവശ്യപ്പെട്ടത്. കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിന് കാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

prp

Related posts

Leave a Reply

*