കെഎസ്‌ആര്‍ടിസി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

കാസര്‍ഗോഡ്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ എംഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡ് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കെഎസ്ആര്‍ടിസിയോട് നടപടി ആവശ്യപ്പെട്ടത്. കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിന് കാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

പെരിയ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സിപിഎം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എംഎല്‍എയ്ക്കോ പങ്കില്ലെന്ന വിധത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് […]

ചൂട് കൂടുന്നു; സംസ്ഥാനത്ത് 6 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉള്‍പ്പെടെ കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാസര്‍ഗോഡിന് പുറമെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വെള്ളം കരുതലോടെയും ജാഗ്രതയോടെയും വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ഈ ആറ് ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മിക്ക പുഴകളിലെയും നീരൊഴുക്ക് ഇല്ലാതാവുകയും വറ്റാനും തുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കും

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ത് ലാലിയും കൃപേഷിന്‍റെയും മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ടതിന് ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇതിനു വേണ്ട നിയമസഹായങ്ങള്‍ ചെയ്തു നല്‍കും. മാര്‍ച്ച് 2നു രാവിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം സ്വീകരിച്ച ശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഇരുവരുടെയും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരട്ടക്കൊലപാതകം; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം കൃത്യത്തിന് ഉപയോഗിച്ചതെന്ന് സൂചന

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് സംഘം കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡിസിസി നടത്തിയ നാല്പത്തി എട്ട് മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന . ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈം ബ്രാഞ്ച് […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയും കണ്ടെത്തി. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തി വരുന്നു. നേരത്തെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതില്‍ സി പി ഐ എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യപ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; അറസ്റ്റിലായ പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കുന്നത് സിപിഐഎം പ്രാദേശിക നേതാക്കള്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഐഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ. പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങള്‍’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ 7 പേര്‍ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ […]

‘ചൂലുകിട്ടിയിരുന്നെങ്കില്‍ മുഖത്തടിച്ചേനെ’; കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്ക് നേരെ സ്ത്രീകളുടെ പ്രതിഷേധം

കാസര്‍ഗോഡ്: കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ വന്‍ സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലും പീതാംബരന്‍റെയും വീടുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കെ വി കുഞ്ഞിരാമന്‍ എം എല്‍ എ, പി കരുണാകരന്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കളാണ് സന്ദര്‍ശനത്തിനെത്തിയത്. നേതാക്കള്‍ക്കെതിരെ ചീത്തവിളികളുമായാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. തങ്ങളുടെ മക്കള്‍ മനസില്‍ ഉള്ളിടത്തോളം കാലം തങ്ങളുടെ പ്രതിഷേധം കഴിയില്ലെന്ന അവസാനിക്കില്ലെന്ന് കല്ല്യോട്ട് കൂടിനിന്ന് സ്ത്രീകള്‍ പറഞ്ഞു. നേതാക്കളെ കാണണമെന്നുള്ള വികാരത്തിലാണ് തങ്ങള്‍ വന്നത്. […]

കൃപേഷ് കല്ലിയോട്ടെ ഒരു നേര്‍ച്ചക്കോഴി, ഫെയ്‌സ്ബുക്കിലൂടെ നേരത്തെ തന്നെ കൊലവിളി നടത്തി; തെളിവുകള്‍ പുറത്ത്

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിനെ വകവരുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി സൂചനയുള്ളത്. സംഭവത്തില്‍ കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയതിനും തെളിവുകളുണ്ട്. കല്ലിയോട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്‍റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ കൃപേഷിന്‍റെ ചിത്രമുള്‍പ്പെടെ വച്ച് പോസ്റ്റിട്ട് ചുവട്ടില്‍ ഓന്‍ ചാവാന്‍ […]

പ്ര​തി​ഷേ​ധ​ത്തി​നു സാ​ധ്യ​ത; കാ​സ​ര്‍​ഗോ​ഡ് കൊല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കി​ല്ല

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ​ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സന്ദര്‍ശിക്കില്ല. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മുഖ്യമന്ത്രി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ നേതൃ​ത്വം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ടുകയും ചെയ്തിരുന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​വി​ട​ങ്ങ​ളി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തി​യാ​ല്‍ പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉണ്ടായേക്കുമെന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ന നീ​ക്കം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് വി​വ​രം.  മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തു​ന്ന​തി​നെ കു​റി​ച്ച്‌ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ […]