കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയും കണ്ടെത്തി. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തി വരുന്നു.

നേരത്തെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതില്‍ സി പി ഐ എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യപ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കല്യോട്ട് കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.

prp

Related posts

Leave a Reply

*