പ്ര​തി​ഷേ​ധ​ത്തി​നു സാ​ധ്യ​ത; കാ​സ​ര്‍​ഗോ​ഡ് കൊല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കി​ല്ല

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ​ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സന്ദര്‍ശിക്കില്ല.

ഇ​രു​വ​രു​ടെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മുഖ്യമന്ത്രി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ നേതൃ​ത്വം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ടുകയും ചെയ്തിരുന്നു.

എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​വി​ട​ങ്ങ​ളി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തി​യാ​ല്‍ പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉണ്ടായേക്കുമെന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ന നീ​ക്കം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് വി​വ​രം. 

മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തു​ന്ന​തി​നെ കു​റി​ച്ച്‌ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം എ​ന്താ​ണെ​ന്നും, മു​ഖ്യ​മ​ന്ത്രി വ​ന്നാ​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മോ എ​ന്നു​മാ​യി​രു​ന്നു നേ​ര​ത്തെ സിപിഎം ജി​ല്ലാ നേ​തൃ​ത്വം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ആ​രാ​ഞ്ഞ​ത്.

പാ​ര്‍​ട്ടി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ശി​ലാ​സ്ഥാ​പ​നം, കാ​സ​ര്‍​ഗോ​ഡ് അ​ലാം ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നീ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

prp

Related posts

Leave a Reply

*