‘ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ; ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ’; പരിഹാസകന് മറുപടിയുമായി നമിത പ്രമോദ്

കൊച്ചി: ”ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ…” നടി നമിത പ്രമോദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്‍റ് ആണിത്.

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവര്‍ഷം ചൊരിയുന്നത്. എന്നാല്‍ ഇത്തരക്കാരെ വെറുതെ വിടാന്‍ നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ട മറുപടി തന്നെ നടി നല്‍കി.

”ചേട്ടന്‍റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്‍റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം. വയ്യ അല്ലേ ഏഹ്…” എന്നതായിരുന്നു നടിയുടെ തിരിച്ചുള്ള മറുപടി. നമിതയുടെ മറുപടിയുടെ താഴെ നിരവധി ആളുകളാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്.

നമിത പറഞ്ഞത് കുറച്ച് കുറഞ്ഞുപോയെന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്. പരിഹസിച്ചവനെതിരെ കേസ് കൊടുക്കണമെന്നായിരുന്നു മറ്റുചിലര്‍ പറഞ്ഞത്. പരിഹസിക്കാന്‍ എത്തുന്നവരുടെ അടുത്ത് മൗനംപാലിച്ചിരിക്കാതെ ഇതുപോലെ ചുട്ട മറുപടി നല്‍കിയാല്‍ അവര്‍ വന്ന വഴി പൊയ്‌ക്കോളുമെന്ന് നമിതയുടെ ആരാധകര്‍ പറഞ്ഞു. എന്തായാലും നമിതയുടെ മറുപടി സമൂഹമാധ്യമലോകത്ത് ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസര്‍ ഡിങ്കനാണ് നടിയുടെ പുതിയ പ്രോജക്ട്. ഈ വര്‍ഷം ഈ ഒരു ചിത്രത്തില്‍ മാത്രമാണ് നടി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച സിനിമകള്‍.

prp

Related posts

Leave a Reply

*