സ്മാര്‍ട്ട് ഫോണുകളുടെ ചക്രവര്‍ത്തിയാകാന്‍ ഒരുങ്ങി ഹുവേയുടെ P 30, P 30 പ്രോ

പാരിസ് : ഹുവേയ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാ വിഷയം. നാലു ക്യാമറകളുമായി എത്തുന്ന ഹുവേയുടെ പി 30, പി 30 പ്രോ സീരീസുകള്‍ ഐഫോണിനെയും സാംസങ്ങിനേയും മറികടന്ന് ഒന്നമനാകാന്‍ ഒരുങ്ങുകയാണ്. പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയിലാണ് ഹുവേയുടെ ഫോണുകളുടെ മികവിനെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.

പവര്‍ ഫുള്‍ ഒപ്റ്റിക്കല്‍ ലെന്‍സും 50x ഡിജിറ്റല്‍ സൂം ടെക്ക്നോളജിയുമടങ്ങുന്ന പി 30 ഫോണിലെടുത്ത ചിത്രങ്ങളും ഐഫോണില്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയില്‍ കമ്പനി അധികൃതര്‍ ഫോണിനെ പറ്റി പറഞ്ഞത്.

ഐഫോണിലും സാംസങ്ങിലും എടുത്ത ചിത്രങ്ങളേക്കാള്‍ വ്യക്തതയും തെളിച്ചവും പി 30 പ്രോയില്‍ എടുത്ത ചിത്രങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. ട്രിപ്പിള്‍ ക്യാമറാ അറേഞ്ച്മെന്‍റുള്ള 40 മെഗാപിക്സല്‍ വൈഡ് ആങ്കിള്‍ ലെന്‍സാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് പി 30 യിലുളളത്.

ഇരു മോഡലുകളിലും 32 എംപി യാണ് മുന്‍ ക്യാമറ. ഫോണിന്റെ ഡിസ്‌പ്ലേ 6.47 ഇഞ്ചും 6.47 ഇഞ്ചുമാണ്. പി 30യ്ക്ക് 3650 എം എ എച്ച്‌ ബാറ്ററിയും പി 30 പ്രോയ്ക് 4200 എം എ എച്ച്‌ ബാറ്ററിയുമാണുളളത്. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹുവേയ് പി 30 യുടെ വില ഏകദേശം 63000 രൂപയായാണ്. പി 30 പ്രോയാണെങ്കില്‍ 78000 രൂപയുമാണ് വില.

prp

Related posts

Leave a Reply

*