കാര്‍ നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണുമായി ഹുവായ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലോകം കീഴടക്കുമ്പോള്‍ ഇത് ഉപയോഗിച്ച്‌ കാര്‍ നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് ആണ് ഇത്തരത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മെയ്റ്റ് 10 പ്രോ എന്ന ഫോണാണ് ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹകരിച്ച്‌ ഇത്തരത്തില്‍ ഒന്ന് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ആഡംബര കാറായ പോര്‍ഷെയിലാണ് ഇത് ഘടിപ്പിക്കുക. കാറിന് മുകളിലുള്ള ക്യാമറയുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന തടസത്തെ മനസ്സിലാക്കി വഴി തിരിച്ചു വിടുന്നതിനും ശേഷിയുള്ളതാണ് ഈ ആപ്ലിക്കേഷന്‍. പരീക്ഷണ ഓട്ടത്തില്‍ മുന്നില്‍ നിര്‍ത്തിയിരുന്ന നായയെ കണ്ട് വാഹനം തനിയെ വെട്ടിച്ചു മുന്നോട്ട് പോകുന്നതാണിത്.

തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ശേഷിയെ എടുത്തുകാണിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയതെന്നും ഇതൊരു ഡ്രൈവര്‍ലെസ് കാര്‍ അല്ലെന്നും ഹുവായ് പറയുന്നു.

 

prp

Related posts

Leave a Reply

*