ബിഎസ്-4 വാഹനങ്ങളുടെ രജിസ്‌ട്രേഷനായി അവധി ദിവസവും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കും

ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കുന്നത് കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. അതുവരെ വില്പനയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യണം. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കുന്നതിനായി അവധി ദിവസങ്ങളില്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. ഇങ്ങനെ ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്ബന്‍സേറ്ററി അവധി നല്‍കും. ബിഎസ്-4 വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് മൂവില്‍ […]

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം ബെംഗളുരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. […]

ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒറ്റനിറം; നീക്കം ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്ന്

ടൂറിസ്റ്റ് ബസുകള്‍ക്ക് (കോണ്‍ട്രാക്‌ട് ക്യാരേജുകള്‍) ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്. വിനോദയാത്രയ്ക്കുള്ള ബസുകളുപയോഗിച്ച്‌ അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ലൈറ്റുകള്‍വരെ ഘടിപ്പിച്ച്‌ ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. […]

ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു

ഏറെ കാലമായി ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കനൊരുങ്ങി എന്ന വാര്‍ത്ത കോള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ സ്ഥീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കി. 2019 ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസൂക്കി ഹാച്ച്‌ബാക്കായ ബലീനോ ആണ് പുറത്തിറങ്ങുക. 2022 ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസൂക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ […]

കാ​റു​ക​ളി​ല്‍ കൃ​ത്രി​മം; ഫോക്സ്‌​വാ​ഗ​ന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹരിത ട്രി​ബ്യൂ​ണ​ല്‍

ന്യൂ​ഡ​ല്‍​ഹി: ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മ്മാ​ണ കമ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍. മലിനീകരണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ആ​ദ​ര്‍​ശ് കു​മാ​ര്‍ ഗോ​യ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കാ​റു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി കണ്ടെത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു 100 കോ​ടി രൂ​പ കെ​ട്ടി​വെ​ക്കാ​ന്‍ കമ്പനി​യോ​ട് ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പി​ഴ​യ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​തു​വ​രെ അ​നു​സ​രി​ക്കാ​ത്ത ക​മ്പ​നി​യെ […]

സാങ്കേതിക തകരാര്‍; ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നു

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31ന് വിപണിയിലിറങ്ങിയ ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച 11,002 കോംപസ് ഡീസല്‍ മോഡല്‍ എസ്.യു.വികളെയാണ് തിരികെ വിളിക്കുന്നത്. ഡീസല്‍ മോഡലുകളില്‍ എമിഷന്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ നേരിട്ടു വിവരം അറിയിക്കും. വാഹനത്തിന്‍റെ തകരാറുകള്‍ സൗജന്യമായി […]

പുതിയ വാഗണ്‍ ആര്‍ വിപണിയില്‍; വില 4.19 ലക്ഷം മുതല്‍

മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിന്‍റെ മൂന്നാം പതിപ്പ് വിപണിയിലെത്തി. 4.19 ലക്ഷം മുതല്‍ 5. 69 ലക്ഷം രൂപയാണ് വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. പഴയ മോഡലുകളെ അപേക്ഷിച്ച് അടിമുടി മാറ്റങ്ങളുമായാണ് മൂന്നാം തലമുറയിലെ വാഗണ്‍ ആര്‍ റോഡുകളിലേക്കിറങ്ങുന്നത്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനായി ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ മോഡലുകളിലേതു പോലെ വാഹനത്തിന്‍റെ ആകൃതിയില്‍ മാത്രമൊതുക്കുന്ന നേരിയ മാറ്റങ്ങളല്ല ഇത്തവണ. നീളത്തിലും വീതിയിലുമൊക്കെ വര്‍ദ്ധന വരുത്തിയതിനോടൊപ്പം എഞ്ചിന് കൂടുതല്‍ കരുത്തുമായാണ് പുതുതലമുറ ഹാച്ച്ബാക്ക് പരിവേഷത്തോടെ പുതിയ വാഗണ്‍ […]

പുതിയ മാരുതി വാഗണ്‍ ആര്‍ ജനുവരി 23 -ന്; ബുക്കിംഗ് തുടങ്ങി

പുതു തലമുറയിലെ വാഗണ്‍ ആര്‍ ഹാച്ച്‌ ബാക്കിന്‍റെ  പ്രീ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 11,000 സ്വീകരിച്ചാണ് ബുക്കിങ്. അടിമുടി മാറ്റത്തോടെ പുത്തന്‍ വാഗണ്‍ ആര്‍ ജനുവരി 23-നാണ് അവതരിക്കുക. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്‍റെ എക്‌സ്‌ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍. ഇഗ്നീസ്, സ്വിഫ്റ്റ് മോഡലുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറില്‍ നല്‍കിയിരിക്കുന്നത്. L, V, Z എന്നീ മൂന്ന് […]

ഏഴ് സീറ്റുള്ള പടക്കുതിര, റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലായ ആര്‍ബിസി അടുത്ത വര്‍ഷം പുറത്തിറങ്ങും. റെനോയുടെ തന്നെ കാപ്ച്ചര്‍ ഡിസൈനോട് സാമ്യതകളുള്ളതാകും പുതിയ മോഡല്‍. ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കമ്പനി പുതിയ നാല് മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ സെവന്‍ സീറ്റ് എംപിവി മോഡലാണ് ആര്‍ബിസി. ലോഡ്ജിയാണ് റെനോ ഇന്ത്യയിലെത്തിച്ച ആദ്യ മോഡല്‍. ആര്‍ബിസിയുടെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള റെനോയുടെ സീനിക്, […]

കോംപാക്‌ട് എസ്‌യുവി ശ്രേണിയില്‍ പുതിയ മോഡലുമായി മഹീന്ദ്ര

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ മോഡലുമായി മഹീന്ദ്ര എത്തുന്നു. വാഹനത്തിന്‍റെ പേര് ഡിസംബര്‍ 19-ന് പ്രഖ്യാപിക്കും. എസ് 201 എന്ന കോഡ് നമ്പറിലെത്തിയ ഈ വാഹനം എസ്‌യുവി 300 ആണെന്നാണ് അഭ്യൂഹം. സാങ്‌യോങ് ടിവോളി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഏത്തുന്നത്. ഇപ്പോള്‍ അഞ്ച് സീറ്റില്‍ അവതരിപ്പിക്കുന്ന ഈ മോഡല്‍ ഭാവിയില്‍ ഏഴ് സീറ്റിലും പ്രതിക്ഷിക്കാം. മരാസോയില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ തന്നെയാണ് എസ് 201-നും കരുത്ത് പകരുന്നത്. ഇത് 121 ബിഎച്ച്‌പി പവറും 300 എന്‍എം […]