മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​; ഞെട്ടിക്കുന്ന വിഡിയോ

ഗുഡ്​ഗാവ്​: ഗുഡ്​ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലില്‍ നാലുപേര്‍ക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടര്‍ 82ലെ വതിക സിഗ്​നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവരാണ്​ നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1370413703347142658&lang=en&origin=https%3A%2F%2Fwww.madhyamam.com%2Findia%2Flightning-struck-four-horticulture-staffers-in-gurugram-776562&siteScreenName=Dailyhuntapp&theme=light&widgetsVersion=e1ffbdb%3A1614796141937&width=550px

നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. ശിവദത്ത്​, ലാലി, രാം പ്രസാദ്​ സുന്ദര്‍, അനില്‍ എന്നിവര്‍ക്കാണ്​ പരിക്കേറ്റത്​.

2005 മുതല്‍ രാജ്യത്ത്​ വിവിധ ഭാഗങ്ങളി​ലായി 2000ത്തോളം പേരാണ്​ മിന്നലേറ്റ്​ മരിച്ചത്​.

prp

Leave a Reply

*