പള്ളുരുത്തി: സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി വിരമിച്ച പ്രധാനാധ്യാപികയുടെ പരാതി. വിവരം അറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ മഹിള മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ലേഖ നായിക്കിന് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു.
തോപ്പുംപടി സാന്തോം പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട.പ്രധാനാധ്യാപിക മേരിക്ക് തറവാട്ടുസ്വത്തായി കിട്ടിയ സ്ഥലം ചുറ്റുമതില്‍ കെട്ടുവാന്‍ ആരംഭിച്ചപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തടസ്സവാദം ഉന്നയിച്ചു വന്നത്. കൈവശമുള്ള രേഖകള്‍ കാണിച്ചെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് രണ്ടു ലക്ഷം രൂപ തന്ന് മതില് കെട്ടിക്കോയെന്ന് പ്രവര്‍ത്തകര്‍ പറയുകയും പിറകെ മണ്ഡലം പ്രസിഡന്റും ഇതേ കാര്യം ചൂണ്ടിക്കാട്ടി എത്തിയെന്നുമാണ് അധ്യാപികയുടെ പരാതി.
അധ്യാപികയുമായി ബന്ധപ്പെട്ടവര്‍ വഴിയാണ് വിവരം ലേഖ അറിയുന്നതും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കാന്‍ ഇവര്‍ എത്തിയതും. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടേെണ്ടന്ന് പ്രവര്‍ത്തകര്‍ പറയുകയും തുടര്‍ന്ന് വാക്തര്ക്കത്തിലാവുകയും ചെയ്തു. പിന്നീട് മര്‍ദിക്കുകയുമായിരുന്നെന്ന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നേ ലേഖ പറഞ്ഞു.
അതേസമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും വില്ലേജ് അധികൃതര്‍ സ്റ്റോപ്മെമ്മോ നല്കിയ സ്ഥലത്ത് നിര്‍മാണം നടത്തിയത് ചോദ്യം ചെയ്തെന്നത് ശരിയാണെന്നും അല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ് പറഞ്ഞു.