തൃക്കരിപ്പൂര്‍: വെള്ളിയാഴ്ച ദുബൈയില്‍ നടന്ന പ്രശസ്തമായ ‘അയണ്മാന് 70.3’ മത്സരത്തില്‍ ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി ഷാഫി തയ്യിലിെന്റ (39) നേട്ടം ജില്ലക്ക് അഭിമാനമായി. നീന്തലും സൈക്ലിങ്ങും ദീര്‍ഘദൂര ഓട്ടവും സമന്വയിക്കുന്ന കടുകട്ടിയുള്ള കായികക്ഷമത മത്സരമാണ് ‘അയണ്മാന്’.
ദുബൈ ഭരണകൂടത്തിെന്റ പിന്തുണയോടെ അയണ്മാന് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. എട്ടര മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന മത്സരം ആറു മണിക്കൂര്‍ 42 മിനിറ്റ് 18 സെക്കന്‍ഡിലാണ് ഷാഫി പൂര്‍ത്തീകരിച്ചത്.
ജില്ലയില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് ഷാഫി. 1.9 കിലോമീറ്റര്‍ നീന്തലും 90 കിലോമീറ്റര്‍ സൈക്ലിങ്ങും ഒരുകിലോമീറ്റര്‍ ഓട്ടവുമാണ് ഹാഫ് അയണ്മാന് കടമ്ബകള്‍.
ജുമൈര കടലിലായിരുന്നു നീന്തല്‍. പിന്നീട് വേഷംമാറി സൈക്കിളിലേക്ക്. അല്‍ ഖുദ്റയിലേക്കും തിരിച്ചുമായിരുന്നു യാത്ര.
പിന്നീട് പൊരിവെയിലില്‍ 21 കിലോമീറ്റര്‍ ഓടിയെത്തിയാണ്, ദുബൈയില്‍ ഐ.ടി കമ്ബനി നടത്തുന്ന ഷാഫി ദൗത്യം പൂര്‍ത്തീകരിച്ചത്. ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വ്യായാമം പതിവാക്കിയ ഷാഫി നേരേത്ത നഗ്നപാദനായി ജബല്‍ ജെയ്സ് മല കയറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ ഒന്നായ ജബല്‍ ജെയ്സിന് 1800 മീറ്റര്‍ ഉയരമുണ്ട്.
76 ലോകോത്തര താരങ്ങള്‍ ഉള്‍പ്പെടെ 1500 പേരാണ് ഇത്തവണ അയണ്മാന് മത്സരത്തില്‍ പങ്കെടുത്തത്. ഷാഫി ഉള്‍പ്പെടെ എട്ടു മലയാളികളും അണിനിരന്നു. ഡെന്മാര്ക്കിെന്റ ഡാന്‍ ബക്ക്ഗാഡും (പുരുഷ വിഭാഗം) സ്വിസ് താരം ഡാനിയേല റൈഫും (വനിത വിഭാഗം) ജേതാക്കളായി.
വരുന്ന ആഗസ്റ്റില്‍ കസാഖ്സ്താനില്‍ നടക്കുന്ന ഫുള്‍ അയണ്മാന് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഷാഫി. കാടങ്കോട്ടെ മുഹമ്മദ് -ഹഫ്സത്ത് ദമ്ബതിമാരുടെ മകനാണ്. ഭാര്യ: ഷമീല. മക്കള്‍: ആയിഷ, അലന്.