ബിഎസ്-4 വാഹനങ്ങളുടെ രജിസ്‌ട്രേഷനായി അവധി ദിവസവും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കും

ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കുന്നത് കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. അതുവരെ വില്പനയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യണം.

രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കുന്നതിനായി അവധി ദിവസങ്ങളില്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. ഇങ്ങനെ ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്ബന്‍സേറ്ററി അവധി നല്‍കും. ബിഎസ്-4 വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

സ്മാര്‍ട്ട് മൂവില്‍ അപേക്ഷ സമര്‍പ്പിക്കുകയും സ്ഥിര രജിസ്‌ട്രേഷന്‍ ലഭിക്കാത്തതുമായ വാഹനങ്ങള്‍ പരിശോധനിച്ച ശേഷം സ്മാര്‍ട്ട് മൂവിലോ, വാഹന്‍ സോഫ്റ്റ്‌വെയറിലോ രജിസ്റ്റര്‍ ചെയ്ത് നല്‍കാം. താത്കാലിക രജിസ്‌ട്രേഷന്‍ നേടിയ ശേഷം സ്ഥിര നമ്ബര്‍ നേടാത്ത വാഹന ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഷാസിയായും താത്കാലിക രജിസ്ട്രേഷനെടുത്തും വില്പനയായ വാഹനങ്ങളുടെ സ്ഥിരം രജിസ്ട്രേഷന്‍ 31-നുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന് ഓരോ ഓഫീസും ഉറപ്പാക്കണം. ബി.എസ്.-നാല് വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഫയലും 31-നുശേഷം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്.

ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച്‌ 31-ന് അവസാനിക്കുന്നതു സംബന്ധിച്ച്‌ പൊതുജനങ്ങളെ ബോധവാന്മാരാക്കണം. ഇതിനായി മാധ്യമങ്ങളിലൂടെ വിവരം അറിയിക്കണം. ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-ആറ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാത്രമേ നടക്കൂ. എന്നാല്‍, ബി.എസ്.-നാല് വാഹനങ്ങള്‍ വിറ്റുതീരുന്നതിനെപ്പറ്റി ആശങ്കയില്ലെന്നാണ് മിക്ക വാഹനനിര്‍മാണക്കമ്ബനികളും പറയുന്നത്. സാമ്ബത്തികവര്‍ഷാന്ത്യത്തിലെ ആദായവില്പന ലക്ഷ്യം നേടുന്നതോടെ ബി.എസ്.-നാല് വാഹനങ്ങളെല്ലാം വിറ്റഴിയുമെന്നാണ് കമ്ബനികള്‍ അവകാശപ്പെടുന്നത്.

prp

Leave a Reply

*