ടെലികോം ഭീമനായ ഹുവായുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ അറസ്റ്റില്‍

ഒട്ടാവ: ചൈനീസ് ടെലികോം ഭീമനായ ഹുവായുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ (സി.എഫ്.ഒ) മെങ് വാങ്ഷു കാനഡയില്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് തന്നെ ഇവര്‍ അറസ്റ്റിലായതായി കനേഡിയന്‍ നീതി മന്ത്രാലയം അറിയിച്ചു.

ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം അതിക്രമിച്ചുവെന്നാരോപിച്ച് യു.എസ് അധികൃതര്‍ മെങിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന.

മെങിനെ വിട്ടുനല്‍കണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.  അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. മെങ് എന്തെങ്കിലും തെറ്റായി ചെയ്തതായി അറിയില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മെങിനെ ഉടന്‍ വിട്ടയക്കണമെന്ന് കാനഡയിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*