സ്മാര്‍ട്ട് ഫോണുകളുടെ ചക്രവര്‍ത്തിയാകാന്‍ ഒരുങ്ങി ഹുവേയുടെ P 30, P 30 പ്രോ

പാരിസ് : ഹുവേയ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാ വിഷയം. നാലു ക്യാമറകളുമായി എത്തുന്ന ഹുവേയുടെ പി 30, പി 30 പ്രോ സീരീസുകള്‍ ഐഫോണിനെയും സാംസങ്ങിനേയും മറികടന്ന് ഒന്നമനാകാന്‍ ഒരുങ്ങുകയാണ്. പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയിലാണ് ഹുവേയുടെ ഫോണുകളുടെ മികവിനെ കുറിച്ചുള്ള ചര്‍ച്ച നടന്നത്. പവര്‍ ഫുള്‍ ഒപ്റ്റിക്കല്‍ ലെന്‍സും 50x ഡിജിറ്റല്‍ സൂം ടെക്ക്നോളജിയുമടങ്ങുന്ന പി 30 ഫോണിലെടുത്ത ചിത്രങ്ങളും ഐഫോണില്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പാരിസില്‍ ഫോണ്‍ […]

പുത്തന്‍ ക്യാമറ സവിശേഷതകളുമായി ഹുവാവെ Y9 ഇന്ന് ആമസോണിൽ

ഹുവാവെ Y9 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒക്ടോബറിലാണ് ഫോൺ കമ്പനി പുറത്തിറക്കിയത്. ഡുവൽ ഫ്രണ്ട്, റിയർ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഡിസ്‌പ്ലേ നോച്ച് എന്നിവയാണ് ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഫോണിന്‍റെ ഹൈലൈറ്റ്. 15,990 രൂപയാണ് ഇന്ത്യയിൽ ഫോണിന്‍റെ വില. 4 ജിബിയാണ് റാം. 64 ജിബിയാണ് ഇന്‍റേണൽ മെമ്മറി. ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പായ 8.1 ഓറിയോയിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ഡിസ്‌പ്ലേ 6.5 ഇഞ്ച് ഫുൾ എച്ച്ഡി ആണ്. ഡുവൽ സെൽഫി ക്യാമറ […]

ടെലികോം ഭീമനായ ഹുവായുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ അറസ്റ്റില്‍

ഒട്ടാവ: ചൈനീസ് ടെലികോം ഭീമനായ ഹുവായുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ (സി.എഫ്.ഒ) മെങ് വാങ്ഷു കാനഡയില്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് തന്നെ ഇവര്‍ അറസ്റ്റിലായതായി കനേഡിയന്‍ നീതി മന്ത്രാലയം അറിയിച്ചു. ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം അതിക്രമിച്ചുവെന്നാരോപിച്ച് യു.എസ് അധികൃതര്‍ മെങിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന. മെങിനെ വിട്ടുനല്‍കണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.  അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ […]

കാര്‍ നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണുമായി ഹുവായ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലോകം കീഴടക്കുമ്പോള്‍ ഇത് ഉപയോഗിച്ച്‌ കാര്‍ നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് ആണ് ഇത്തരത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മെയ്റ്റ് 10 പ്രോ എന്ന ഫോണാണ് ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹകരിച്ച്‌ ഇത്തരത്തില്‍ ഒന്ന് തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ആഡംബര കാറായ പോര്‍ഷെയിലാണ് ഇത് ഘടിപ്പിക്കുക. കാറിന് മുകളിലുള്ള ക്യാമറയുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന തടസത്തെ മനസ്സിലാക്കി വഴി തിരിച്ചു വിടുന്നതിനും ശേഷിയുള്ളതാണ് ഈ ആപ്ലിക്കേഷന്‍. […]

40 എംപി ക്യാമറയില്‍ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍

ഹുവാവെയുടെ പുതിയ സീരിയസ് ആയ പി എന്ന മോഡലിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ് . ഫോണിന്‍റെ ക്യാമറകള്‍ തന്നെ ആണ് ഇതിനെ ഇത്രയും പോപ്പുലര്‍ ആക്കാന്‍ കാരണം. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹുവാവെ പി മോഡലിന്‍റെ പിന്‍ ക്യാമെറകള്‍ 40 മെഗാപിക്സലിന്‍റെതാണ് .അതുകൂടാതെ 24 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 2018 ല്‍ ഈ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഈ […]