മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്.

കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട്​ ‘കെ​ല്‍​സ’ ചു​മ​ത​ല​യു​ള്ള ഹൈ​കോ​ട​തി ജ​ഡ്​​ജി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ന​ല്‍​കി​യ ക​ത്ത്​ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സര്‍ക്കാറിനോട്​ വിശദീകരണം തേടിയത്​. ​ക​ത്ത്​ പ​രി​ഗ​ണി​ച്ച ​ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ഷ​യം പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യാ​യി കോ​ട​തി മു​മുമ്പാകെ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യായിരുന്നു.

കോടതി ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്രിമിനല്‍കുറ്റമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

prp

Related posts

Leave a Reply

*