യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

മംഗളൂരു: യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍(36), ഭാര്യ വിക്‌ടോറിയ മത്തായിസ്(46) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ മങ്കിസ്റ്റാന്‍ഡ് അമര്‍ ആല്‍വാ റോഡില്‍ താമസിക്കുന്ന പൊളാളി മൊഗരു സ്വദേശിനി ശ്രീമതി ഷെട്ടി(35)യാണു ശനിയാഴ്ച കൊല്ലപ്പെട്ടത്. ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട […]

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: പേ​രൂ​ര്‍ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്.  രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാമ്യവും പരോളും നല്‍കരുതെന്ന് അഡീഷണല്‍ സെഷന്‍സ് കോതി ഉത്തരവിട്ടു 2018 ഓഗസ്ത് 15നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്.വീ​ട്ടി​ല്‍ പ്രാ​വിനെ വാങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ പ്ര​തി​ക​ള്‍ ര​ഞ്ജി​ത്തി​നെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ര​വൂ​ര്‍, നെ​ടു​ങ്ങോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്‌ മ​ര്‍‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മൃ​ത​ദേ​ഹം തി​രു​നെ​ല്‍​വേ​ലി​ക്ക് സ​മീ​പം സ​മു​ന്ദാ​പു​ര​ത്ത് എ​ത്തി​ച്ച്‌ ക്വാ​റി വേ​സ്റ്റു​ക​ള്‍​ക്ക​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടു. ഫോ​ണ്‍ പി​ന്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​മാ​ണ് പ്ര​തി​ക​ളെ […]

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന്

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്. രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തുമേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് […]

പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് അടുത്ത് പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ 7 പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. 13 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ ജിബിന്‍ വര്‍ഗീസിനെ ആളുകള്‍ സംഘം ചേര്‍ന്ന്‌ അടിച്ചുകൊല്ലുകയായിരുന്നു. മൂന്ന്‌ മണിക്കുറോളമാണ്‌ ആള്‍ക്കുട്ടം ജിബിനെ മര്‍ദ്ദിച്ചത്‌.  ശനിയാഴ‌്ച പുലര്‍ച്ചെ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശത്തെ റോഡരികിലാണ‌് വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപ്പാടത്ത‌് വര്‍ഗീസിന്‍റെ മകന്‍ ജിബി(34)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ അക്രമികള്‍ തൊട്ടടുത്തായി ജിബിന്‍റെ സ്‌കൂട്ടറും […]

മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്ന് രണ്ട് വയസ്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്ന് രണ്ട് വയസ് പിന്നിടുമ്പോഴും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് മിഷേലിന്‍റെ ബന്ധുക്കള്‍. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും കണ്ടെത്തല്‍. എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പിച്ചുപറയുന്നു. മിഷേലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും വ്യത്യസ്ത അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു കണ്ടെത്തിയത്. മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നു പറയുമ്പോഴും മിഷേലിന്‍റെ […]

32 വയസിനിടെ 12 കൊലപാതകങ്ങള്‍; ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ സത്യങ്ങള്‍ പുറത്ത്

തെലങ്കാന: ഇന്ത്യയെ ആകെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ പൊലീസിന് പോലും അവിശ്വസനീയം. 32 വയസിനിടെ ചെയ്തു കൂട്ടിയത് ഒന്നും രണ്ടുമല്ല, 12 കൊലപാതകങ്ങളാണ്. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ടിലുള്ള സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ മുഹമ്മദ് യൂസഫാണ് താന്‍ നടത്തിയ 12 കൊലപാതകങ്ങള്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകങ്ങളുടെ കഥ പൊലീസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചിത്രകാരനെന്ന് പരിചയപ്പെടുത്തിയാണ് മുഹമ്മദ് യുസഫ് ആളുകളെ തന്‍റെ വലയിലാക്കുന്നത്. ഇതിന് ശേഷം പല കാര്യങ്ങള്‍ […]

രഞ്ജിത്ത് വധക്കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിലായി. അരനെല്ലൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്‍റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ രഞ്ജിത്ത് […]

അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്: കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് രമ്യ (23) എന്ന അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്‍റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ വെട്ടിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്‌കൂളിലെത്തി ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. ഏറ്റവുമാദ്യം സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപികയാണ് രമ്യ. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ […]

കെവിന്‍ വധക്കേസ്: കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍

കോട്ടയം: കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രണയവിവാഹത്തിന്‍റെ പേരില്‍ ഭാര്യാസഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ […]

ആന്‍ലിയയുടെ ഓര്‍മകളില്‍ വിതുമ്പി സോഷ്യല്‍ മീഡിയ; വിവാഹ ദിനത്തില്‍ അച്ഛനോടൊപ്പം പാടിയ പാട്ട് വൈറല്‍- video

ആലുവ: ആന്‍ലിയ എന്ന പെണ്‍കുട്ടി അച്ഛനോടൊപ്പം കല്യാണനാളില്‍ പാടിയ പാട്ട് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുന്നത്.അന്ന് കല്യാണ നാളില്‍ ”മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…” എന്ന ഗാനം പാടുന്ന ആന്‍ലിയയുടെ വീഡിയോ പിതാവ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ, താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാവുകയാണ്. Posted by Hygenous Parakkal […]