കെവിൻ വധക്കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

കോട്ടയം: കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളെയും ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറ് പേർ റിമാൻഡിലുമാണ്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകൾ ഇന്ന് കൈമാറും. കുറ്റപത്രത്തെ സംബന്ധിച്ച പ്രാഥമിക വാദങ്ങളാണ് ഇന്ന് നടക്കുക. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി […]

നഴ്‌സിന്‍റെ മൃതദേഹം ആലുവ പുഴയില്‍; ഭര്‍ത്താവ് കീഴടങ്ങി

ചാവക്കാട്: ആലുവ പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി ജസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാല് മാസം മുമ്പാണ് ജീര്‍ണിച്ച നിലയില്‍ ആന്‍ലിയയുടെ മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തിയത്. ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് […]

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: അമ്മയെ കാണാന്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള അമ്മയെ കാണാന്‍ മൂന്ന് ദിവസത്തേക്കാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും എറണാകുളം സബ് ജയിലില്‍ എത്തിച്ചത്. രാവിലെ കലൂരിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടു പോയി. പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിസാമിന് അമ്മയ്‌ക്കൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. അമ്മയെ അല്ലാതെ മറ്റാരെയും കാണരുതെന്ന […]

കെവിന്‍ കൊലക്കേസ്; ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീനുവിന്‍റെ പിതാവും സഹോദരനും അടക്കം 13 പ്രതികളാണുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27 നാണ് പ്രണയ വിവാഹത്തിന്‍റെ പേരില്‍ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ […]

സര്‍ക്കാര്‍ വാക്ക് പാലിച്ചു; വിജിക്ക് ജോലി നല്‍കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപത്തിലാണ് ജോലി നല്‍കുക. സിഎസ്ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. ഇതോടെ 22 ദിവസമായി വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി […]

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

കോട്ടയം: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണ് വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, […]

സിസ്റ്റര്‍ അമല വധക്കേസ്; ശിക്ഷാ വിധി ഇന്ന്

കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധി ഇന്ന്. പ്രതി സതീഷ് ബാബുവിന് ആജീവനാന്തം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്ന് വാദിച്ച പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടില്ല. പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്‍റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെ സതീഷ് ബാബു കൊലപ്പെടുത്തിയെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്‍റെ വാദം. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ […]

പിറവം കൊലപാതകം: 2 പേര്‍ അറസ്റ്റില്‍

പിറവം: ടൗണില്‍ വയോധികനെ സിമന്‍റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെയാണ് പിറവം ടൗണില്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ വയോധികന്‍റെ മൃതദേഹം കണ്ടെത്തിയത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ പാര്‍പ്പാംകോട് കണ്ടംകരിക്കല്‍ കൃഷ്ണന്‍കുട്ടി (70) ആണ് മരിച്ചത്. സിമന്‍റ് കട്ടയ്ക്ക് തലയ്ക്ക് ഇടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് […]

ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച്‌ കളഞ്ഞതായി തുര്‍ക്കി

അങ്കാര: സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച്‌ കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി. പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആസിഡില്‍ അലിയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി […]

കാമുകിയ്ക്ക് പ്രണയ ദിന സമ്മാനമായി ഭാര്യയുടെ ജീവന്‍; പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിന് ശേഷം പിടിയിലായി. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തരുണ്‍ ജിനരാജിനെയാണ് അഹമ്മദാബാദ് പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തൃശൂര്‍ വിയ്യൂര്‍ സ്വദേശി കൃഷ്ണന്‍ യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ 2003 ഫെബ്രുവരി 14 നാണ് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. […]